Around us

പുക നിറഞ്ഞ് കൊച്ചി, ബ്രോഡ് വേ മാര്‍ക്കറ്റില്‍ വന്‍തീപ്പിടുത്തം, മൂന്ന് നില കെട്ടിടം കത്തിനശിച്ചു

THE CUE

എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റിലെ മൂന്ന് നില കെട്ടിടത്തിലെ വസ്ത്രശാലയില്‍ വന്‍ തീപിടുത്തം. ബ്രോഡ് വേയിലെ മൊത്തവ്യാപാര കേന്ദ്രമായ ഭദ്ര ടെക്‌സ്റ്റൈയില്‍സിലാണ് തീപ്പുടത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തുണിക്കടയില്‍ നിന്നും മാര്‍ക്കറ്റിലെ മറ്റു കടകളിലേക്ക് തീ പടര്‍ന്ന് പിടിച്ചതോടെ പ്രദേശത്തേയും കടകളിലേയും ആളുകളെ ഒഴിപ്പിച്ചു.തീപടര്‍ന്നതോടെ നഗരം പുകയില്‍ മൂടി.

മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. മൂന്ന് നിലയുള്ള ഭദ്ര ടെക്സ്റ്റയില്‍സ് കത്തിനശിച്ചു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തൃക്കാക്കരയില്‍ നിന്നും മറ്റും ബ്രോഡ് വേ മാര്‍ക്കറ്റിലേക്ക് എത്തുന്നുണ്ട്.

നഗരത്തില്‍ തിരക്കേറിയ 10 മണി സമയത്ത് തുണിക്കടയില്‍ തീപിടിക്കുകയും പിന്നീട് കൂടുതല്‍ കടകളിലേക്ക് തീ പടരുകയായിരുന്നു. കനത്ത പുക നഗരത്തില്‍ വ്യാപിച്ചു.

ബ്രോഡ് വേയിലെ ചെറിയ വഴിയിലൂടെ കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിക്കുക പ്രയാസകരമാണെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം കൂടുതല്‍ കടകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തില്‍ ഇതുവരെ ആര്‍ക്കെങ്കിലും പൊള്ളലേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആവശ്യമെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോട്രംസ്റ്റില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിക്കാനാണ് ധാരണ. അടുത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാനായി ഫയര്‍ഫോഴ്‌സ് ചുറ്റുവട്ടത്തെല്ലാം വെള്ളം ചീറ്റി കൊണ്ടിരിക്കുകയാണ്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT