Around us

5 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി, തന്റെ പരാതിയില്‍ യുവതിക്കെതിരെ കേസുണ്ടെന്ന് ബിനോയ് കോടിയേരി 

THE CUE

ലൈംഗിക പീഡനപരാതി ഉന്നയിച്ച യുവതി, 5 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി ബിനോയ് കോടിയേരി. യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. പരാതിക്കാരിയായ യുവതിയെ അറിയാം. ഞാന്‍ അവരെ കല്യാണം കഴിച്ചതാണെന്നും അതില്‍ കുട്ടിയുണ്ടെന്നും ആറുമാസം മുന്‍പ് യുവതി അവകാശപ്പെട്ടിരുന്നു. 5 കോടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തു. ഇതില്‍ കണ്ണൂര്‍ ഐജിക്ക് താന്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ യുവതിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

യുവതിയെ അറിയാമെങ്കിലും അവരുന്നയിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. വിവാഹിതനാണെന്ന കാര്യം എവിടെയും മറച്ചുവെച്ചിട്ടില്ല. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിത്. പിന്നില്‍ മറ്റെന്തെങ്കിലും ദുരുദ്ദേശങ്ങളുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂ. യുവതിക്കെതിരെ മുംബൈയില്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂണ്‍ 13 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം തുടരുകയാണെന്നും തെളിവുകള്‍ ആധാരമാക്കിയേ നടപടികളുണ്ടാകൂവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശൈലേഷ് പസല്‍വാര്‍ വ്യക്തമാക്കി.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT