Around us

'ബിനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചു'; വിഎസ് ശിവകുമാര്‍ ഒന്നാം പ്രതി; എഫ്‌ഐആര്‍ കോടതിയില്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ എഫ്‌ഐആര്‍. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പ്രത്യേക വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. വി എസ് ശിവകുമാര്‍ ബിനാമിപ്പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാല് പ്രതികളാണ് കേസിലുള്ളത്. വി എസ് ശിവകുമാറിനെ കൂടാതെ എം രാജേന്ദ്രന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഷൈജു ഹരന്‍, അഡ്വക്കേറ്റ് എം എസ് ഹരികുമാര്‍ എന്നിവരാണ് പ്രതികള്‍. എം രാജേന്ദ്രനെ ബിനാമിയാക്കിയെന്നാണ് വിജിലന്‍സിന്റെ നിഗമനം.

വി എസ് ശിവകുമാറിന്റെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യും. വി എസ് ശിവകുമാറിനെതിരെ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാര്‍ അധികാരദുര്‍വിനിയോഗം നടത്തി സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT