Around us

നിക്ഷേപ തട്ടിപ്പില്‍ എംസി കമറുദ്ദീനെതിരെ വീണ്ടും കേസ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 76 എണ്ണം

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്. നീലേശ്വരം സ്വദേശിനിയുടെ പരാതിയില്‍ ചന്ദേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ എംസി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 76 ആയി.

ചന്ദേര പൊലീസ് സ്റ്റേഷനിലാണ് എംസി കമറുദ്ദീനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി.

ജ്വല്ലറിയുടെ ഡയറക്ടര്‍മാരുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ശേഖരിച്ചു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനിരയായവര്‍ക്ക് പണം നല്‍കുന്നതിന് ആറുമാസത്തെ സാവകാശമാണ് മുസ്ലിം ലീഗ് നല്‍കിയിരിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT