Around us

ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം, രാജ്യവ്യാപകമായി മോദിയുടെ കോലം കത്തിക്കും, ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടയും

പ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയും. രാജ്യവ്യാപകമായി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ടോള്‍ ഗേറ്റുകളും ഉപരോധിക്കും, ടോള്‍ പിരിവ് അനുവദിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. ഒമ്പത് ദിവസമായി ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഉപരോധിച്ച് അതിശക്തമായ സമരം തുടരുകയാണ് കര്‍ഷക സംഘടനകള്‍.

മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്രക്ഷോഭം കടുപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ തലസ്ഥാനത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിയമങ്ങളിലെ ഓരോ വ്യവസ്ഥകളിലും കര്‍ഷക നേതാക്കള്‍ എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ചിലതില്‍ മാത്രം ഭേദഗതിയാകാമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി സംഘടനാ നേതാക്കള്‍ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച വീണ്ടും ചര്‍ച്ചയുണ്ട്.

Farmers Organisations Call for Bharath Bandh On Dec 8.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT