Around us

കൊവിഡ് ബാധിച്ചയാളെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ എത്തിച്ചത് പുഴുവരിക്കുന്ന നിലയില്‍; ആരോഗ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ കൊവിഡ് പോസിറ്റാവായ വ്യക്തിയെ വീട്ടിലെത്തിച്ചത് ദേഹമാസകലം പുഴുവരിച്ച നിലയിലെന്ന് പരാതി. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ആഗസ്റ്റ് 21ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തെന്നി വീണ് പരുക്കേറ്റതിനെ തുടര്‍ന്നാണ് അനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22ന് മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി. ഐസിയുവിലെ മറ്റൊരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അനില്‍ കുമാറിനും രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഐസൊലേഷനിലേക്ക് മാറ്റി. കൂട്ടിരുന്ന ബന്ധുക്കളോട് നിരീക്ഷണത്തില്‍ പോവാനും നിര്‍ദേശിച്ചു.

കൊവിഡ് ചികിത്സയില്‍ കഴിയുന്ന അനില്‍ കുമാറിന്റെ വിവരങ്ങള്‍ അന്വേഷിച്ച ബന്ധുക്കളോട് ഇയാള്‍ സുഖമായി ഇരിക്കുന്നു എന്ന മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ശേഷം ഇക്കഴിഞ്ഞ 26 ന് കൊവിഡ് നെഗറ്റീവ് ആണെന്നും, തിരികെ കൊണ്ടുപോകാമെന്നും അറിയിച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ച അനില്‍ കുമാര്‍ തീര്‍ത്തും അവശനിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീടിലെത്തിച്ച ശേഷം കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴായിരുന്നു ശരിരത്തില്‍ പുഴുവരിക്കുന്ന നിലയില്‍ മുറിവുകള്‍ ശ്രദ്ധയില്‍ പെടുന്നത്. കഴുത്തില്‍ ധരിച്ചിരുന്ന കോളര്‍ ഉരഞ്ഞ് പൊട്ടിയുണ്ടായ മുറിവില്‍ ഉള്‍പ്പെടെ പുഴുക്കള്‍ ഉണ്ടായിരുന്നു എന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ആശുപത്രി അധികൃതരുടെ നിരുത്തരവാദിത്തപരവും അവഗണനയുമാണ് അനില്‍ കുമാറിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രി അധികൃതരും അനാസ്ഥ ചൂണ്ടിക്കാട്ടി കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT