ആശുപത്രികള്‍ മടക്കിയതോടെ ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂര്‍ ; ഇരട്ടക്കുട്ടികള്‍ മരിച്ചു

ആശുപത്രികള്‍ മടക്കിയതോടെ ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂര്‍ ; ഇരട്ടക്കുട്ടികള്‍ മരിച്ചു

വിവിധ ആശുപത്രികള്‍ മടക്കിയതോടെ 14 മണിക്കൂര്‍ ചികിത്സ തേടി അലഞ്ഞ് ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഇരുപതുകാരിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവുമുണ്ടായ യുവതി തീവ്രപരിചരണ വിഭാഗത്തിലാണ്. 14 മണിക്കൂറിന് ഒടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിക്ക് ചികിത്സ ലഭ്യമാകുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. പക്ഷേ ഗര്‍ഭസ്ഥ ശിശുക്കള്‍ മരണപ്പെട്ടിരുന്നു. കൊവിഡ് ആന്റിജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെന്നും പിസിആര്‍ ഫലം വേണമെന്നും സ്വകാര്യ ആശുപത്രി നിര്‍ബന്ധം പിടിച്ചതാണ് ദുരിതമായതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

ആശുപത്രികള്‍ മടക്കിയതോടെ ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂര്‍ ; ഇരട്ടക്കുട്ടികള്‍ മരിച്ചു
വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ ഏഴ് ദിവസമാക്കി; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

ഈ മാസം അഞ്ചിന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട യുവതിക്ക് 15 ന് ഫലം നെഗറ്റീവായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ യുവതിയെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലാണ് എത്തിച്ചത്. കൊവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണികള്‍ക്ക് മാത്രമാണ് അവിടെ ചികിത്സയുള്ളതെന്നും നെഗറ്റീവ് ആയതിനാല്‍ ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കി കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ അവിടെ എത്തിക്കുമ്പോഴേക്കും ഒപി സമയം കഴിഞ്ഞതിനാല്‍ ഗൈനക്ക് ഡോക്ടര്‍ ഉണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജിലേക്ക് പോകൂവെന്ന് നിര്‍ദേശിക്കപ്പെട്ടു. പക്ഷേ അവിടെയും ഗൈനക്ക് ‌ഡോക്ടര്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും മറ്റേതെങ്കിലും ആശുപത്രി നോക്കാമോയെന്നും പറഞ്ഞു. തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വിളിച്ചുചോദിച്ചു. സമ്മതം ലഭിച്ചതിനെ തുടര്‍ന്ന് അങ്ങോട്ട് തിരിച്ചെങ്കിലും പാതിവഴിയിലെത്തിയപ്പോള്‍ പിസിആര്‍ ഫലം വേണമെന്നും ആന്റിജന്‍ ടെസ്റ്റ് ഫലം പോരെന്നും തിരിച്ചുവിളിച്ച് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുടര്‍ന്ന് പിസിആര്‍ ടെസ്റ്റിനായി കോഴിക്കോട്ടെ സ്വകാര്യ ലാബിലെത്തി. ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വേണമെന്ന് പറഞ്ഞതോടെ മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജിനെ സമീപിച്ചു. ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോള്‍ കുട്ടികളുടെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അതിനിടെ ആരോഗ്യമന്ത്രി കെകെ ശൈലജ വിഷയത്തില്‍ ഇടപെട്ടിരുന്നു. യുവതിക്ക് ചികിത്സ വൈകിയത് സംബന്ധിച്ച് കെകെ ശൈലജ മെഡിക്കല്‍ കോളജ് അധികൃതരെ വിവരങ്ങള്‍ ധരിപ്പിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെ പനിയുണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി സിസേറിയന്‍ ചെയ്യുകയായിരുന്നു. മാസം തികയാതെയുള്ള പ്രസവമായതിനാല്‍ കുട്ടികള്‍ മരിച്ചനിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും പനി വന്നതിനാല്‍ രോഗിയുടെ സ്രവം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെടാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in