ലോക്‌നാഥ് ബെഹ്‌റ   
Around us

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കിടെ വ്യാജപ്രചരണം; രജിസ്റ്റര്‍ ചെയ്തത് 22 കേസുകള്‍; അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി

THE CUE

മഴക്കെടുതി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്ത് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് വിവിധ ജില്ലകളിലായി 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.
ഡിജിപി

കനത്ത മഴയില്‍ വെള്ളം പൊങ്ങുന്നതും ഉരുള്‍പൊട്ടലും ആശങ്ക സൃഷ്ടിക്കുന്നതിനിടെ വ്യാജസന്ദേശങ്ങള്‍ തെറ്റിദ്ധാരണയും പരിഭ്രാന്തിയും പരത്തിയിരുന്നു. 'നാളെ കേരളത്തില്‍ ഒരിടത്തും വൈദ്യുതിയുണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു', 'എടിഎമ്മുകളില്‍ പണം തീരാന്‍പോകുന്നു ഉടന്‍ പണം പിന്‍വലിച്ച് കൈയില്‍ വെക്കുക' തുടങ്ങിയ തെറ്റായ സന്ദേശങ്ങള്‍ വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടു. ദുരിതാശ്വാസക്യാംപുകളിലേക്ക് സാധനങ്ങള്‍ എത്തിക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ പണം ചെലവാക്കട്ടേയെന്നും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലഭിച്ച ദുരിതാശ്വാസഫണ്ടുകൊണ്ട് മന്ത്രിമാര്‍ വിദേശയാത്രനടത്തിയെന്നുവരെ ആരോപണങ്ങളുണ്ടായി. സിഎജിയുടെ (കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) ഓഡിറ്റിങ്ങിന് വിധേയമായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാമൂഹ്യമാധ്യമങ്ങളിലൂടെ കുപ്രചരണം: 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് വിവിധ ജില്ലകളിലായി 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലോകനാഥ് ബെഹ്റ അറിയിച്ചു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT