Around us

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് വ്യാജന്‍ രംഗത്ത്; ‘കെരേള’ യുപിഐ വഴി പണം തട്ടിയെടുക്കുമെന്ന് ആശങ്ക

THE CUE

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന തട്ടിയെടുക്കാന്‍ വ്യാജന്‍ രംഗത്ത്. ഗൂഗിള്‍ പേയിലൂടേയും യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) വഴിയും പണമയക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അക്കൗണ്ട് അഡ്രസ് സൃഷ്ടിച്ചാണ് തട്ടിപ്പിനുള്ള ശ്രമം. കേരളസിഎംഡിആര്‍എഫ്@എസ്ബിഐ എന്ന ഒറിജിനല്‍ അക്കൗണ്ടിന് സമാനമായി കെരേളസിഎംഡിആര്‍എഫ്@എസ്ബിഐ എന്ന യുപിഐ അഡ്രസ് ആണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. വാക്കില്‍ ഇംഗ്ലീഷ് അക്ഷരം 'എ' മാറ്റി 'ഇ' വെച്ചിരിക്കുന്നു എന്നത് മാത്രമാണ് ഏക വ്യത്യാസം. സന്ദീപ് സഭാജീത് യാദവ് എന്നയാളുടെ പേരിലാണ് അക്കൗണ്ട്. രാജസ്ഥാനില്‍ എന്‍സിഇആര്‍ടിയുടെ റിസേര്‍ച്ച് ഫെലോയായി ജോലി ചെയ്യുന്ന മലയാളി അഭിജിത് പാലൂരാണ് തട്ടിപ്പിനുള്ള ശ്രമം ചൂണ്ടിക്കാട്ടിയത്. വടക്കേ ഇന്ത്യയില്‍ നിന്ന് പണമയക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് അഭിജിത് 'ദ ക്യൂ'വിനോട് പറഞ്ഞു.

ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നവരാണ് പണം അയക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത് ചൂണ്ടിക്കാട്ടിയത്. ഒരു വ്യക്തിയുടെ പേര് കണ്ടതുകൊണ്ട് പണം ഇട്ടില്ല എന്ന് അവര്‍ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള പലരും തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്. തെറ്റിദ്ധരിക്കപ്പെടുന്നവരുടെ പണം ഈ ഫേക് അക്കൗണ്ടില്‍ ചെന്ന് വീഴും.
അഭിജിത്ത് പാലൂര്‍
യഥാര്‍ത്ഥ യുപിഐ അഡ്രസ്  

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൗണ്ട്. ആക്ടിവിസ്റ്റുകളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പേര്‍ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ നടത്തുണ്ട്. പടംവരച്ചും ബുക് മാര്‍ക്കുകള്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയും കൗതുകലേലം സംഘടിച്ചുമെല്ലാം ദുരിതാശ്വാസഫണ്ടിലേക്ക് പണം കണ്ടെത്തുന്നുണ്ട്.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT