Around us

ഫൈസല്‍ ഫരീദ് ദുബായില്‍ കസ്റ്റഡിയില്‍, ഇന്ത്യക്ക് കൈമാറും

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദ് ദുബായില്‍ കസ്റ്റഡിയില്‍. കേസിലെ മൂന്നാം പ്രതിയാണ് കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ്. വ്യാഴാഴ്ച ദുബായ് പൊലീസാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. മൂന്ന് വട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് കേസിലെ നിര്‍ണായക അറസ്റ്റാണ് ഫൈസലിന്റേത്.

ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈസലിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ എംബസി റദ്ദാക്കിയിട്ടുണ്ട്. ദുബായില്‍ ജിംനേഷ്യവും ആഡംബര കാര്‍ വര്‍ക്ക്‌ഷോപ്പും നടത്തുന്ന ആളാണ് ഫൈസല്‍ ഫരീദ്. ഇന്ത്യയുടെ ആവശ്യപ്രകാരം ഫൈസലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

എറണാകുളം എന്‍ഐഎ കോടതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസുമായി ബന്ധമില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ ഫൈസല്‍ ഫരീദ് താനല്ലെന്നും അവകാശപ്പെട്ട് ഇദ്ദേഹം കഴിഞ്ഞയാഴ്ച വാര്‍ത്താ ചാനലുകള്‍ക്ക് മുന്നിലെത്തിയിരുന്നു. കസ്റ്റംസ് തന്നെ അന്വേഷണത്തിനായി സമീപിച്ചിട്ടില്ലെന്നും സന്ദീപ് നായരെയും സരിതിനെയും സ്വപ്‌നയെയും അറിയില്ലെന്നുമായിരുന്നു ഫൈസലിന്റെ അവകാശ വാദം.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT