സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദ്, എന്‍ഐഎ എഫ്‌ഐആറില്‍ മൂന്നാം പ്രതി; സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികള്‍

സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദ്, എന്‍ഐഎ എഫ്‌ഐആറില്‍ മൂന്നാം പ്രതി; സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികള്‍

സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എഫ്‌ഐആര്‍ സമര്‍പ്പിച്ചു. എഫ്‌ഐആറില്‍ നാല് പ്രതികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. സരിത്ത് കുമാറും സ്വപ്‌ന സുരേഷുമാണ് ഒന്നും രണ്ടും പ്രതികള്‍. കൊച്ചി സ്വദേശിയായ ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. തിരുവനന്തപുരം സ്വദേശി സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി.

ഫൈസല്‍ ഫരീദിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന സരിത്തിന്റെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ കസ്റ്റംസ് ഫെസലിനെ പ്രതി ചേര്‍ത്തിരുന്നില്ല. ഇയാളാണ് സ്വര്‍ണം കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ കാര്‍ഗോയായി അയച്ചതെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ഫൈസല്‍ ഫരീദിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

കലൂരിലുള്ള എന്‍ഐഎ കോടതിയിലാണ് നിലവില്‍ എന്‍ഐഎ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളാണ് എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിനായി ആളുകെ ചേര്‍ക്കുക, ഇതിനായി ഫണ്ട് ചെലവഴിക്കുക എന്നീ ഗുരുതര കുറ്റങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പുകളാണ് ഇത്.

Related Stories

No stories found.
logo
The Cue
www.thecue.in