Around us

ജീവന് ഭീഷണിയെന്ന് സ്വപ്‌ന, ഉന്നതരുടെ പേര് പറയരുതെന്ന് ജയിലിലെത്തി ആവശ്യപ്പെട്ടെന്ന് കോടതിയില്‍

ജീവന് ഭീഷണിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് അട്ടക്കുളങ്ങര ജയിലില്‍ വന്നു കണ്ട ചിലര്‍ ഭീഷണിപ്പെടുത്തി. കാഴ്ചയില്‍ ജയില്‍, പൊലീസ് ഉദ്യോഗസ്ഥരെന്ന് കരുതുന്നവരാണ് ഇവരെന്നും സ്വപ്ന കോടതിയെ രേഖാമൂലം അറിയിച്ചു. തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ഉന്നതരുടെ പേരുകള്‍ പറയരുതെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. മറിച്ചായാല്‍ തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന് പറഞ്ഞു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. നവംബര്‍ 25 ന് മുന്‍പ് ഇത്തരത്തില്‍ നിരവധി തവണ ഭീഷണികളുണ്ടായെന്നും സ്വപ്ന കോടതിയില്‍ എഴുതി നല്‍കി.

കോടതിയിടപെട്ട് തനിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. കസ്റ്റംസ് കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ തിരികെ അട്ടക്കുളങ്ങരയിലേക്കാണ് പോകേണ്ടത്.ജയിലില്‍ വെച്ച് തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സ്വപ്‌ന പറയുന്നു.

Facing life threat, Need Special Protection, Swapna suresh to Court

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

SCROLL FOR NEXT