Around us

'പ്രവാസികളുടെ കണ്ണീരിന് കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം', മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഇത് കൊയ്ത്തുകാലമെന്നും മുല്ലപ്പള്ളി

പ്രവാസി വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും താന്തോന്നിത്തരവുമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് കാലം നാടിന് ദുരിതമാണെങ്കില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കൊയ്ത്തുകാലമാണ്. പ്രവാസികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കൊട്ടിഘോഷിച്ച് പറഞ്ഞവര്‍ ഇപ്പോള്‍ യൂടേണ്‍ അടിച്ചു. നോര്‍ക്ക് അഞ്ച് ലക്ഷം പേരെ തിരികെ കൊണ്ടുവരാന്‍ രജിസ്‌ട്രേഷന്‍ നടത്തി എന്നാണ് പറഞ്ഞിരുന്നത്. വിമാനകമ്പനികള്‍ പിപിഇ കിറ്റിന്റെ ചിലവ് വഹിക്കണമെന്ന് പറയുന്നത് അതിന്റെ പേരില്‍ തര്‍ക്കമുണ്ടാക്കി വൈകിപ്പിക്കാനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

പിപിഇ കിറ്റുകള്‍ പൂര്‍ണമായും സൗജന്യമായി നല്‍കണമെന്നും, വിമാനക്കമ്പനികളുടെ മേല്‍ ഈ ഭാരം കെട്ടിവെച്ച് തീരുമാനം നീട്ടിക്കൊണ്ട് പോകരുതെന്നും മുല്ലപ്പള്ളി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT