Around us

‘5% പേര്‍ ചെയ്യുന്നത് 95% പ്രവര്‍ത്തിക്കും’; മോദിയുടെ വെളിച്ചം തെളിയിക്കല്‍ ആഹ്വാനത്തില്‍ അശാസ്ത്രീയ വാദവുമായി പത്മശ്രീ ഡോക്ടര്‍ 

THE CUE

ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് 9 മിനിട്ട് വൈദ്യുതി വിളക്കുകള്‍ കെടുത്തിയ ശേഷം ചെറുവെളിച്ചം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന ന്യായീകരണവുമായി പത്മശ്രീ ജേതാവ്. മുന്‍ ഐഎംഎ പ്രസിഡന്റുകൂടിയായ ഡോ. കെകെ അഗര്‍വാളാണ് അശാസ്ത്രീയ വാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. യോഗ വസിസ്ഠ എന്ന പുരാണ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന 'കൂട്ടായ ബോധം' എന്നതിനെ മുന്‍നിര്‍ത്തിയാണ് അഗര്‍വാളിന്റെ വാദങ്ങള്‍. അദ്ദേഹം പറയുന്നതിങ്ങനെ.

യോഗ വസിഷ്ഠയുടെ ആറാം അദ്ധ്യായത്തില്‍ ഇങ്ങനെ വിവരിക്കുന്നു. അഞ്ച് ശതമാനം ആളുകള്‍ എന്താണോ ചെയ്യുന്നത്, അതുതന്നെയാണ് 95 ശതമാനം ആളുകളും പ്രവര്‍ത്തിക്കുക. എന്താണോ ഒരു ശതമാനം ആളുകള്‍ ചിന്തിക്കുന്നത്. അതുതന്നെയാണ് 99% ആളുകളും ചിന്തിക്കുക. കളക്ടീവ് മാസ് എന്നത് ഒന്ന് മുതല്‍ 5 ശതമാനം വരെയാണ്. രാജ്യത്തെ 130 കോടി ജനങ്ങള്‍ ഒരേ ലക്ഷ്യത്തോടെ (കൊവിഡ് 19 നെ ചെറുക്കുക) പ്രാര്‍ത്ഥന നടത്തുമ്പോള്‍ അതിന്റെ പ്രഭാവം 100 കോടി ആള്‍ക്കാരിലുണ്ടാകും. ക്വാണ്ടം ഫിസിക്‌സ്,സ്ട്രിങ് സിദ്ധാന്തങ്ങളും ഋതംബര പ്രഗ്യയും അടിസ്ഥാനമാക്കി പരിശോധിച്ചാല്‍, ഒരേ കാര്യം ഒറ്റക്കെട്ടായി ചിന്തിച്ചാല്‍ ശരീരം അതിന് അനുസൃതമായി പ്രവര്‍ത്തിക്കും.

ഇത്തരത്തില്‍ കൂട്ടായ ബോധം എന്ന ആശയത്തെ അധികരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരോടും ഒരേസമയം ഒരേ ലക്ഷ്യത്തോടെ വെളിച്ചം തെളിയിക്കാന്‍ ആഹ്വാനം നടത്തിയതെന്നും അഗര്‍വാള്‍ വാദിക്കുന്നു. ഇത്തരത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്നത് ശാസ്ത്രീയ അടിത്തറയുള്ള വാദമല്ലെന്നിരിക്കെയാണ് കാര്‍ഡിയോളജി വിദഗ്ധന്‍ കൂടിയായപത്മശ്രീ ജേതാവ് ഡോ. അഗര്‍വാളിന്റെ ന്യായീകരണം. അതേസമയം MyGovIndia യുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് നീക്കിയിട്ടുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT