Election

ടി പി വധ സമയത്ത് വിഎസ് കെകെ രമയെ സന്ദർശിക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു; ആർഎംപിക്കെതിരെ എൽഡിഎഫിന്റെ പരാതി

ആർഎംപി-എൽഡിഎഫ് പോരാട്ടം നടക്കുന്ന വടകരയിൽ മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ കെകെ രമയെ സന്ദർശിച്ച പഴയ ചിത്രങ്ങൾ ആർഎംപി പ്രചാരണത്തിന് ഉപയോഗിക്കുന്നതായി സിപിഎം. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് എൽഡിഎഫ്. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സമയത്താണ് വി എസ് അച്യുതാന്ദൻ കെ കെ രമയെ സന്ദർശിച്ചത് .

മനുഷ്യനെ വെട്ടിനുറുക്കാന്‍ മറ്റൊരു മനുഷ്യനെങ്ങനെ കഴിയും എന്ന വിഎസിന്റെ വാചകം തലക്കെട്ടായി വന്ന ലേഖനത്തിനൊപ്പമാണ് വിഎസ് രമയെ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രവും വന്നിരിക്കുന്നത്. വിഎസിനെ സംബന്ധിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ടിപി വധത്തെക്കുറിച്ച് പറയുന്ന വാചകമാണിത്. ലഘുലേഖയ്ക്ക് പുറമെ ഈ ചിത്രം മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകളായും ഉയര്‍ന്നിട്ടുണ്ട്.

ഇത് സംഘർഷത്തിന് കാരണമായേക്കാമെന്നും എൽഫിഫിന്റെ പരാതിയിൽ വ്യക്തമാക്കുന്നു. ഈ ചിത്രങ്ങൾക്ക് ഒപ്പം കോഴിക്കോട്ടെ മുതി‍ര്‍ന്ന സിപിഎം നേതാവായിരുന്ന എം കെ കേളുവിന്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT