Election

പാലക്കാടന്‍ മലവാഴയെ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം ബി രാജേഷിന് ആശംസകൾ; പിവി അന്‍വര്‍

തൃത്താലയില്‍ വിജയം ഉറപ്പിച്ച എൽഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിനെ അഭിനന്ദിച്ച് പിവി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. എന്റെ വിജയത്തെക്കാള്‍ ആഗ്രഹിച്ച വിജയമെന്നും പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകളെന്നുമാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

തൃത്താലയിലെ സിറ്റിംഗ് എം.എല്‍.എയായ വി.ടി. ബല്‍റാമിനെതിരെ അട്ടിമറി വിജയമായിരുന്നു എം ബി രാജേഷ് നേടിയത് . രണ്ടായിരത്തിലേറെ ലീഡ് നേടി അവസാന റൗണ്ടില്‍ അട്ടിമറി ജയത്തിലേക്ക് രാജേഷ് എത്തിയതോടെ ജനവിധി അംഗീകരിക്കുന്നതായി വി.ടി ബല്‍റാം സമ്മതിച്ചിരുന്നു. ഇക്കുറി ശ്രദ്ധാകേന്ദ്രമായിരുന്ന മണ്ഡലം കൂടിയായിരുന്നു തൃത്താല.

സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ ഏറെ വാദപ്രതിവാദങ്ങള്‍ക്ക് ഇടം തുറന്ന പോരാട്ടവുമായിരുന്നു തൃത്താലയിലേത്. എകെജിക്ക് നേരെ വിടി ബല്‍റാം മുമ്പ് സോഷ്യല്‍ മീഡിയ അധിക്ഷേപമുള്‍പ്പെടെ മണ്ഡലത്തില്‍ ചര്‍ച്ചയാക്കി. രണ്ടുപതിറ്റാണ്ടുകാലം തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിച്ച മണ്ഡലം തിരിച്ചുപിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് ഇടതുപക്ഷം. 2011 ലാണ് യുവത്വത്തിന്റെ കരുത്തുമായെത്തിയ വി ടി ബല്‍റാം അട്ടിമറി വിജയം നേടി തൃത്താല പിടിച്ചെടുത്തത്. പിന്നീട് മണ്ഡലത്തിന്റെ സജീവ സാന്നിധ്യമായി വിടി ബല്‍റാം മാറിയിരുന്നു. ഇരുമുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുണ്ട് തൃത്താലയില്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകളില്‍ ഇടതിനായിരുന്നു നേട്ടമെങ്കിലും കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT