Election

മോദിയെ അഭിമുഖം നടത്തിയെങ്കിലും അക്ഷയ് കുമാറിന് വോട്ട് ചെയ്യാനാകില്ല; ഇതുപോലെ വേറെയുമുണ്ട് താരങ്ങള്‍ 

THE CUE

അക്ഷയ്കുമാര്‍ ഉള്‍പ്പെടെ ചിലെ പ്രമുഖ ബോളിവുഡ് താരങ്ങള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനാകില്ല. ദീപിക പദുകോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കാണ് ഇന്ത്യയില്‍ വോട്ടില്ലാത്തത്. വിദേശ പൗരത്വം പിന്‍തുടരുന്നതിനാലാണിത്.

അക്ഷയ് കുമാര്‍

51 കാരനായ അക്ഷയ്കുമാറിന്റെ ജന്‍മദേശം പഞ്ചാബിലെ അമൃത്‌സര്‍ ആണെങ്കിലും ഇന്ത്യന്‍ പൗരത്വമല്ല പിന്‍തുടരുന്നത്. താരം കനേഡിയന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു. ഇന്ത്യന്‍ നിയമപ്രകാരം ഒരാള്‍ക്ക് ഇരട്ടപൗരത്വം സൂക്ഷിക്കാനാകില്ല .അതിനാല്‍ അക്ഷയ്കുമാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ഇന്ത്യന്‍ നിയമപ്രകാരം വിദേശപൗരത്വമുള്ളവര്‍ക്ക് വോട്ടവകാശമില്ല. അതേസമയം ബേബി, എയര്‍ലിഫ്റ്റ്, ഗോള്‍ഡ് തുടങ്ങി നിരവധി ദേശസ്‌നേഹ സിനിമകളില്‍ അഭിനയിച്ച അക്ഷയ് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ ആശ്രിതര്‍ക്കായി 5 കോടി രൂപ നല്‍കിയിരുന്നു.

ആലിയ ഭട്ട്

പ്രമുഖ ചലച്ചിത്രകാരനായ മഹേഷ് ഭട്ടിന്റെ മകളായ ആലിയ ഭട്ട് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണ് കൈവശം വെച്ചിരിക്കുന്നത്. അതിനാല്‍ ആലിയ ഭട്ടിന് ഇന്ത്യയില്‍ വോട്ട് ചെയ്യാനാവില്ല. ആലിയയുടെ അമ്മ സോണി റാസ്ദനും ബ്രിട്ടീഷ് പൗരത്വമാണ്. 26 കാരിയാണ് ആലിയ. നടിയുടെ കലങ്ക് എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

കത്രീന കൈഫ്

കത്രീന കൈഫ് ജനിച്ചത് ഹോങ്കോങ്ങിലാണ്. പിതാവ് കശ്മീര്‍ സ്വദേശിയാണെങ്കിലും ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് ഉടമയാണ് നടി. അതിനാല്‍ 35 കാരിയായ ഈ നടിക്ക് വോട്ട് ചെയ്യാനാകില്ല. 2003 ല്‍ ബൂം എന്ന ചിത്രത്തിലുടെയായിരുന്നു ബോളിവുഡ് പ്രവേശം.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ജാക്വിലിന്റെ പിതാവ് ശ്രീലങ്കന്‍പൗരനാണ്. അമ്മ മലേഷ്യക്കാരിയും. ബഹറിനിലെ മനാമയിലായിരുന്നു ജാക്വിലിന്റെ ജനനം. 2006 ല്‍ മിസ് യൂണിവേഴ്‌സ് ശ്രീലങ്ക പേജ്യന്റ് ആയി ജാക്വിലിന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2000 ല്‍ ആലാദിന്‍ എന്നചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം,

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് വിശദമായ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT