Election

പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ ജയിച്ചു

പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ 5031 വോട്ടുകള്‍ക്ക് ജയിച്ചു. മുസ്ലിം ലീഗിന്റെ സിഎച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചാണ് ടിപി രാമകൃഷ്ണന്‍ വിജയിച്ചത്. ഇടുക്കി ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എം മണിക്ക് വിജയം ഉറപ്പിച്ചിരിക്കുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 23301 വോട്ടുകളുടെ ലീഡാണ് എം എം മണിക്ക് ലഭിച്ചത്. മണ്ഡലത്തിൽ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഇഎം അഗസ്തി തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തല മൊട്ടയടിക്കുവാൻ തീരുമാനിച്ചതായി ഇഎം അഗസ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരഞ്ഞുടുപ്പിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് ഉൾക്കൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടിയില്‍ ഇടത് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 1,225 വോട്ടുകള്‍ക്ക് മുന്നിലാണ്. കാട്ടാക്കട മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഐ.ബി. സതീഷ് 2480 വോട്ടിനു ലീഡ് ചെയ്യുന്നു. വാമനപുരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡി.കെ. മുരളി 2376 വോട്ടിനു ലീഡ് ചെയ്യുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് 6372 വോട്ടിനു ലീഡ് ചെയ്യുന്നു.

നിലവിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 89 സീറ്റിൽ ലീഡ് ചെയ്യുകയാണ് യുഡിഎഫ് 48 സീറ്റുകളിലും ബിജെപി മൂന്നു സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT