Election

ഇത്തവണ ജനങ്ങള്‍ തൃശൂര്‍ എനിക്ക് തരുമെന്നും സുരേഷ് ഗോപി, ശബരിമല വികാരവിഷയം

തൃശൂര്‍ ഇത്തവണ ജനങ്ങള്‍ തനിക്ക് തരുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്നും സുരേഷ് ഗോപി. തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തവണ അങ്ങനെ പറയാന്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നില്ല, അവര്‍ തൃശൂര്‍ തരുമെന്നും സുരേഷ് ഗോപി. തന്നാല്‍ ഉറപ്പായും അവര്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി.

ഇതുക്കും മേലെ തൃശൂരിനെ എത്തിക്കുമെന്നും ശബരിമലയുടെ കാര്യത്തില്‍ സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സുരേഷ് ഗോപി. ആ തോന്ന്യവാസികളെ ജനാധിപത്യരീതിയില്‍ വകവരുത്തണമെന്നും സുരേഷ് ഗോപി. ജനങ്ങളുടെ അടിമയാകാന്‍ വീണ്ടും തയ്യാറെടുക്കുകയാണെന്ന് സുരേഷ് ഗോപി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ പറഞ്ഞത്

കൊവിഡ് വാക്‌സിനേഷന്‍ എടുത്ത് മാത്രമേ ഇനി പ്രചരണത്തിന് പോകാനാകൂ, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രകാരം വാക്‌സിനേഷന്‍ എടുത്തേ പോകാന്‍ ഒക്കൂ. എന്നിട്ട് മാത്രമേ തൃശൂര്‍ പോകാനാകൂ. ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളില്ല. തൃശൂര്‍ മണ്ഡലത്തിന് വാഗ്ദാനങ്ങളല്ല, ആ മണ്ഡലത്തിന് വേണ്ടി പരിശ്രമിക്കും എന്നാണ് നിലപാട്. എന്റെ നേതാക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നത്. പാര്‍ട്ടിയാണ് നാല് മണ്ഡലങ്ങള്‍ നിര്‍ദേശിച്ചത്. അതില്‍ നിന്നാണ് തൃശൂര്‍ ഞാന്‍ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി തൃശൂരില്‍ നില്‍ക്കുന്നതാണ് താല്‍പ്പര്യമെന്ന് അറിയിച്ചിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT