പി. പി മുകുന്ദൻ 
Election

ഉന്നത ചിന്തയെന്ന് പറയും പോലെ ഉന്നതത്തില്‍ പോകാനായിരിക്കാം സുരേന്ദ്രന് ഹെലികോപ്റ്ററെന്ന് പി.പി.മുകുന്ദന്റെ പരിഹാസം

കെ സുരേന്ദ്രന്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് പി. പി മുകുന്ദൻ

കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രചരണത്തിന് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെ പരിഹസിച്ച് ബിജെപിയിലെ മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന്‍. ഉന്നത ചിന്ത വേണമെന്ന് പറയും പോലെ ഉന്നതത്തില്‍ പോകാനായിരിക്കാം സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതെന്ന് പി.പി.മുകുന്ദന്‍.

സൗകര്യങ്ങള്‍ കൂടുന്ന സമയത്ത് നേതാക്കള്‍ വന്ന വഴി മറക്കരുതെന്നും പി പി മുകുന്ദന്‍. കെ.സുരേന്ദ്രന്‍ നടത്തിയ വിജയ യാത്ര വീടിന്റെ തൊട്ടടുത്ത് വന്നിട്ടും തന്നോടൊരു വാക്ക് പറഞ്ഞില്ല. പ്രവര്‍ത്തകരുടെ ശാപം ഏല്‍ക്കേണ്ടി വരുന്ന പാര്‍ട്ടിയായി ബിജെപി മാറരുതെന്നും പി.പി.മുകുന്ദന്റെ മുന്നറിയിപ്പ്.

ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വാദം ഗൗരവമേറിയതാണെന്നും പി.പി.മുകുന്ദന്‍. സിപിഐഎം ബിജെപി ധാരണയെന്ന ആരോപണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്നും മുകുന്ദന്‍. ബാലശങ്കര്‍ വെറുതെ ആരോപണം ഉന്നയിക്കുന്ന ആളല്ല. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് പ്രതികരണം. ഇരിട്ടിയില്‍ ബിജെപി വിജയയാത്ര വന്നപ്പോള്‍ ക്ഷണിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. ദീര്‍ഘകാലം സംഘടനാ സെക്രട്ടറിയായിരുന്ന ആളാണ് താന്‍.

നേമത്തെക്കുറിച്ച് ഒ.രാജഗോപാല്‍ പറഞ്ഞത് തമാശയായി കണ്ടാല്‍ മതിയെന്ന് പി.പി.മുകുന്ദന്‍. കേരളത്തിലെ ബിജെപി അടിമുടി മാറേണ്ടതുണ്ടെന്നും മുകുന്ദന്‍.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT