Election

ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ട വോട്ടര്‍ക്കെതിരെ കേസ്

THE CUE

തിരുവനന്തപുരത്ത് ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ട വോട്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151 ാം ബൂത്തിലെ വോട്ടര്‍ എബിനെതിരെയാണ് എഫ്‌ഐആര്‍. വോട്ട് ചിഹ്നം മാറി പതിയുന്നുവെന്ന പരാതിയെതുടര്‍ന്നായിരുന്നു ടെസ്റ്റ് വോട്ട്. ഉദ്യോഗസ്ഥരുടെയും പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് ടെസ്റ്റ് വോട്ട് നടത്തിയത്. എന്നാല്‍ പരാതി വ്യാജമാണെന്ന് പരിശോധനയില്‍ തെളിയുകയായിരുന്നു.

വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.ആരെങ്കിലും പരാതികള്‍ ഉന്നയിച്ചാല്‍ പ്രിസൈഡിങ് ഓഫീസര്‍ എഴുതിവാങ്ങണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകി വ്യക്തമാക്കിയിരുന്നു. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി അറിയിച്ചു. വേറെ യന്ത്രം കൊണ്ടുവന്ന് വോട്ടെടുപ്പ് പുനരാരംഭിക്കുകയായിരുന്നു.

76 വോട്ട് ചെയ്തതിന് ശേഷം 77ാമത്തെ വോട്ട് ചെയ്യുമ്പോള്‍ യന്ത്രത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നുവെന്ന് വാസുകി ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ഇത്തരം പ്രശ്‌നം വന്നാല്‍ വോട്ടിംഗ് മെഷീന്‍ മാറ്റണമെന്ന് തിരിഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ട്. അതനുസരിച്ചുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കൈപ്പത്തിക്ക് കുത്തുമ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിഞ്ഞതായാണ് കോവളം ചൊവ്വരയിലെ 151 ആം നമ്പര്‍ ബൂത്തില്‍ പരാതി ഉയര്‍ന്നത്. വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ കാരണമെന്നാണ് വിശദീകരണം. 76 പേര്‍ വോട്ട് ചെയ്തതിന് ശേഷമാണ് തകരാര്‍ കണ്ടെത്തിയത്.

മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചത്. ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും തുടങ്ങി. എല്‍ഡിഎഫ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം പ്രതിഷേധിച്ചു.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ചേര്‍ത്തലയിലും സമാന പരാതി ഉയര്‍ന്നു. കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായാണ് ഇവിടെയും പരാതി.

'ആലുവ എറണാകുളം തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

SCROLL FOR NEXT