Election

ട്വന്റി 20യും സിപിഎമ്മും തമ്മിൽ രഹസ്യ കൂട്ടുക്കെട്ട്; എറണാകുളത്ത് മാത്രം സ്ഥാനാർഥികളെ നിർത്തിയത് പിണറായിയുടെ അജണ്ടയെന്ന് പിടി തോമസ്

കിറ്റക്‌സിന്റെ ട്വന്റി 20 പാര്‍ട്ടിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്‌ ഉണ്ടെന്ന് തൃക്കാക്കര യുഡിഎഫ് എംഎൽഎ പി.ടി. തോമസ്. കിറ്റക്സ് ട്വന്റി 20 എറണാകുളത്ത് മാത്രം സ്ഥാനാർഥികളെ നിർത്തുന്നതിന് കാരണം ഇരു പാർട്ടികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നും പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു.

പി ടി തോമസിന്റെ വാക്കുകൾ

യഥാര്‍ത്ഥത്തില്‍ പിണറായി വിജയന് തൃക്കാക്കരയില്‍ രണ്ട് സ്ഥാനാർഥികളുണ്ട് . ഒന്നാമത്തെയാള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജെ. ജേക്കബും രണ്ടാമത്തെയാള്‍ കമ്പനിയുടെ സ്ഥാനാര്‍ത്ഥിയായ ഡോ. ടെറി തോമസും. അത് പിണറായിയുടെ അജണ്ടയാണ്.

നിഷ്‌കളങ്കരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോ ശ്രീനിവാസനോ സിദ്ദിഖോ ലാലോ ഈ വസ്തുതയൊന്നും അറിയാതെ അതില്‍ അകപ്പെട്ടുപോയതാണ്. പിണറായി വിജയന്റെ നാക്കും നീക്കങ്ങളുമാണ് തൃക്കാക്കരയില്‍ സ്വകാര്യ സ്ഥാനാര്‍ത്ഥി നടത്തുന്നത്. ജൈവ കൃഷിയ്ക്കു വേണ്ടി നിലകൊള്ളുന്ന ശ്രീനിവാസന്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളിവിടുന്ന ഒരു കമ്പനിയുടെ പേരിലുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു എന്നതില്‍ അത്ഭുതം തോന്നുന്നു.

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കിഴക്കമ്പലം പഞ്ചായത്തില്‍ അധികാരം പിടിച്ചെടുത്ത കിറ്റക്‌സിന്റെ ട്വന്റി 20 ഇക്കുറി ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നത്. പൈനാപ്പിള്‍ ചിഹ്നത്തിലാണ് ട്വന്റി 20 മത്സരിക്കുന്നത്.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT