Election

ഉണ്ണിത്താനെ വിജയിപ്പിക്കുന്നത് സര്‍വേയില്‍ പങ്കെടുത്ത 1500 പേര്‍ : കെ പി സതീഷ് ചന്ദ്രന്‍ 

യുഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്ന സര്‍വേഫലം തള്ളി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ 

THE CUE

കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്ന സര്‍വേഫലം തള്ളി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍. എക്‌സിറ്റ് പോളുകളില്‍ അടിസ്ഥാനമില്ല. 1500 ആളുകളുടെ അഭിപ്രായം ചോദിച്ചുണ്ടാക്കുന്നതല്ല കാസര്‍കോട് മണ്ഡലത്തിലെ ജനവിധി. തോല്‍ക്കുമെന്ന ഭയം തനിക്കില്ല. ഇടതുപക്ഷം തന്നെ വിജയിക്കുമെന്നും സതീഷ് ചന്ദ്രന്‍ ദ ക്യൂവിനോട് പറഞ്ഞു.

കാസര്‍കോട് മണ്ഡലത്തില്‍ ഇടതുപക്ഷം പരാജയപ്പെടുമെന്നായിരുന്നു അഭിപ്രായ സര്‍വേകളും. അഭിപ്രായ സര്‍വേകളെ കണക്കിലെടുക്കുന്നില്ലെന്നായിരുന്നു അന്ന് സതീഷ് ചന്ദ്രന്‍ പ്രതികരിച്ചത്. അമ്പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തില്‍ വിജയിക്കും.

കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഉയര്‍ത്തുന്നതിനൊപ്പം കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നും സതീഷ്ചന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രീയ കൊലപാതകവും ശബരിമല വിഷയവും കാസര്‍കോട് മണ്ഡലത്തില്‍ വിഷയമല്ലെന്നും സതീഷ് ചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

മനോരമ ന്യൂസ്- കാര്‍വി എക്‌സിറ്റ് പോളിലും മാതൃഭൂമി ന്യൂസ്- ജിയോ വൈഡ് ഇന്ത്യ സര്‍വേയും കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്ന് പ്രവചിക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന് 46 ശതമാനം വോട്ടും സതീഷ് ചന്ദ്രന് 33 ശതമാനം വോട്ടും ലഭിക്കുമെന്നാണ് മാതൃഭൂമി എക്‌സിറ്റ് പോള്‍ പറയുന്നത്. സിഎന്‍എന്‍ ന്യൂസ് 18 ഇടതുപക്ഷം വിജയിക്കുമെന്നാണ് കണക്കാക്കുന്നത്.

എന്നാല്‍ ഇടതുപക്ഷം ഉറച്ച മണ്ഡലമായി തന്നെയാണ് കാസര്‍കോടിനെ കണക്കാക്കുന്നത്. സതീഷ്ചന്ദ്രന്‍ ജനസമ്മിതിയുള്ള നേതാവാണെന്നതും ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. എന്നാല്‍ പെരിയ ഇരട്ട കൊലപാതകവും ശബരിമല വിഷയവും സിപിഎമ്മിന് തിരിച്ചടിയാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT