Election

ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ് ദുഖമെന്ന് മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.മുരളീധരന്‍. ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ് ദുഖമെന്ന് മുരളീധരന്‍. നേമത്തെ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചില്ലെന്ന് കെ.മുരളീധരന്‍. ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യാനായതില്‍ സന്തോഷമുണ്ട്. ബിജെപി വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് കൂടിയെന്നും സിപിഎമ്മിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ എവിടെപ്പോയെന്നും മുരളീധരന്‍.

പരമ്പരാഗത വോട്ട് ചോര്‍ന്നത് അന്വേഷിക്കും. നേമത്ത് നല്ല മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞെന്നും കെ.മുരളീധരന്‍. ബിജെപിയുടെ വോട്ട് നോക്കി എല്‍ഡിഎഫ് യുഡിഎഫ് വിജയം വിലയിരുത്തരുതെന്നും മുരളീധരന്‍.

നേമത്ത് വിജയിച്ച വി.ശിവന്‍കുട്ടിക്ക് 55,837 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കുമ്മനം രാജശേഖരന് 51,888 വോട്ടുകള്‍. കെ.മുരളീധരന് 36,524. 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ 67,813 വോട്ടുകളോടെയാണ് ജയിച്ചത്. മഎല്‍ഡിഎഫിന്റെ വി. ശിവന്‍കുട്ടിയെയാണ് രാജഗോപാല്‍ തോല്‍പ്പിച്ചത്. ശിവന്‍കുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ വി. സുരേന്ദ്രന്‍ പിള്ളക്ക് 13,860 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

'അമ്മ' തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും, അന്തിമ പട്ടിക പുറത്ത്

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT