Election

കെ.കെ.രമക്ക് ഭീഷണിയായി നാല് രമമാർ; അപര സ്ഥാനാർഥികളെ വെച്ചിരിക്കുന്നത് ഭയം കൊണ്ട്; കെ കെ രമ

വടകരയിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപി സ്ഥാനാർഥി കെ.കെ.രമയ്‌ക്കെതിരെ അപരരായി നാല് രമമാരാണ് മത്സരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപരസ്ഥാനാര്‍ഥികള്‍ ഉള്ളതും കെ.കെ. രമയ്ക്കാണ്. അപര സ്ഥാനാര്‍ഥികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ വീടുകള്‍ കയറിയിറങ്ങുകയാണ് യഥാർത്ഥ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും. ചിഹ്‌നം ഫുട്ബാൾ ആണെന്നും വോട്ട് മാറിപ്പോകരുതെന്നും വോട്ടർമാരെ ഓർമ്മിപ്പിക്കുന്നുണ്ട് രമയും പാർട്ടി പ്രവർത്തകരും.

ഭയത്തിന്റെ ഭാഗമായാണ് ഇത്രയും അപര സ്ഥാനാർഥികളെ വെച്ചിരിക്കുന്നത്. സ്വാഭാവികമായും ഒരു അപര സ്ഥാനാർഥിയാണ് ഉണ്ടാവുക. ഇത് മൂന്ന് സ്ഥാനാർഥികളെയാണ് വെച്ചിരിക്കുന്നത്. വടകരയിലെ വോട്ടർമാരെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യ ബോധത്തെ പരിഹസിക്കുകയാണ് സിപിഎം ചെയ്യുന്നത്. വടകരുടെ ചരിത്രം ഇത്തവണ തിരുത്തും. ഇവിടെ ഒരു മാറ്റമുണ്ടാകും.
കെ കെ രമ

വടകര സീറ്റില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ മത്സരിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടിയാണ് ആവശ്യപ്പെട്ടത് . യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ മത്സരിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. കെ..കെ.രമയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുസ്ലീംലീഗും ആവശ്യപ്പെട്ടിരുന്നു. കെ.മുരളീധരന്‍ എം.പി രമയെ മത്സരിക്കണമെന്ന നിലപാട് ആര്‍.എം.പി നേതൃത്വത്തെ അറിയിച്ചിരുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT