ആദ്യചിത്രം എഎപി പ്രചരിപ്പിക്കുന്നത്, രണ്ടാമത്തെ ചിത്രം യഥാര്‍ത്ഥ ഗംഭീര്‍ തുറന്ന വാഹനത്തില്‍ 
ആദ്യചിത്രം എഎപി പ്രചരിപ്പിക്കുന്നത്, രണ്ടാമത്തെ ചിത്രം യഥാര്‍ത്ഥ ഗംഭീര്‍ തുറന്ന വാഹനത്തില്‍  
Election

ഒറിജിനല്‍ ഗംഭീര്‍ എസി കാറില്‍, ഡ്യൂപ്‌ളിക്കേറ്റ് ഗംഭീര്‍ പൊരിവെയിലത്ത് വോട്ട് ചോദിക്കുന്നു, ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി

THE CUE

‘സിനിമയില്‍ സംഘട്ടനരംഗങ്ങളില്‍ ഡ്യൂപ്‌ളിക്കേറ്റിനെ ഉപയോഗിക്കുമെന്ന് നേരത്തെ കേട്ടിട്ടുണ്ട്. ക്രിക്കറ്റില്‍ റണ്ണറായി അപരനെ നിയോഗിക്കുമെന്നും അറിയാം’

ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ ഡ്യൂപ്ലിക്കേറ്റിന് തുറന്ന വാഹനത്തില്‍ നിര്‍ത്തി പ്രചരണം നടത്തുന്നതായി ആംആദ്മി പാര്‍ട്ടിയുടെ ആരോപണം. എന്‍ഡിഎയുടെ കിഴക്കന്‍ ഡല്‍ഹി സ്ഥാനാര്‍ത്ഥിയായ ഗംഭീര്‍ കാറില്‍ മുന്‍സീറ്റില്‍ ഇരിക്കുകയും അപരന്‍ പുറകില്‍ നിന്ന് കൈവീശുന്നതിന്റെയും ചിത്രം ട്വീറ്റ് ചെയ്താണ് എഎപിയുടെ ആരോപണം. ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഗംഭീറിനെ പരിഹസിച്ച് ട്വീറ്റും ചെയ്തു.

സിനിമയില്‍ സംഘട്ടനരംഗങ്ങളില്‍ ഡ്യൂപ്‌ളിക്കേറ്റിനെ ഉപയോഗിക്കുമെന്ന് നേരത്തെ കേട്ടിട്ടുണ്ട്. ക്രിക്കറ്റില്‍ റണ്ണറായി അപരനെ നിയോഗിക്കുമെന്നും അറിയാം. പക്ഷേ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് ആദ്യം കാണുകയാണ്
മനീഷ് സിസോദിയ

ഗംതം ഗംഭീര്‍ എ സി കാറില്‍ ഇരിക്കുന്നു. അദ്ദേഹത്തിന് കടുത്ത ചൂട് പ്രശ്‌നമായിരിക്കാം. അദ്ദേഹത്തിന്റെ സ്ഥാനത്ത് തൊപ്പി ധരിച്ച് ഡ്യൂപ്‌ളിക്കേറ്റ് നില്‍ക്കുന്നു. പ്രവര്ത്തകര്‍ ഹാരാര്‍പ്പണം നടത്തുന്നതും അഭിവാദ്യം ചെയ്യുന്നതും ഈ അപരനെയാണ്. ഇത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സൗഹൃദത്തിന്റെയും സൂചനയാണ്. റിയാലിറ്റിയില്‍ ഈ അപരന്‍ കോണ്‍ഗ്രസിനെയാണ് പ്രതിനിധീകരിക്കുന്നത്.

ഡല്‍ഹിയില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് കിഴക്കന്‍ ഡല്‍ഹി. എഎപിയിലെ ആതിഷിയും ഗംഭീറും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. തനിക്കെതിരെ വര്‍ഗീയവും സ്ത്രീവിരുദ്ധവുമായ ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ആതിഷി രംഗത്തെത്തിയിരുന്നു. തന്നെ പോലെ കരുത്തുള്ള ഒരു സ്ത്രീയെ പരാജയപ്പെടുത്താന്‍ ഇത്രയും തരംതാണ നീക്കത്തിന് മുതിരുന്ന ഗംഭീര്‍ എങ്ങനെയാണ് എംപി ആവുകയാണെങ്കില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നായിരുന്നു ആതിഷിയുടെ ചോദ്യം. ആരോപണത്തില്‍ ആതിഷിക്കെതിരെ ഗംഭീര്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.

ട്വിറ്ററില്‍ ഡ്യൂപ്‌ളിക്കേറ്റിനെ വച്ചുള്ള പ്രചരണത്തെച്ചൊല്ലി വാക്‌പോര് തുടരുകയാണ്. യഥാര്‍ത്ഥ ഗംഭീര്‍ മുന്‍സീറ്റിലാണെന്ന് അറിയുന്നത് കൊണ്ടല്ലേ ആളുകള്‍ സെല്‍ഫിയും ഫോട്ടോയും എടുക്കുന്നതെന്ന് എന്നാണ് ബിജെപി അനുഭാവികളുടെ മറുവാദം. ബിജെപിയും ഗംഭീറും ഈ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

ടീം ഗൗതം ഗംഭീര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആരോപണത്തിന് മറുപടി നല്‍കിയിട്ടുണ്ട്. കാറിന്റെ മുന്‍സീറ്റിലിരുന്ന് ഗംഭീര്‍ പ്രവര്‍ത്തകരോട് സംസാരിക്കുന്നതാണ് വീഡിയോ. ആളുകള്‍ക്ക് ഗംഭീര്‍ മുന്‍സീറ്റിലാണെന്ന് മനസിലാകുന്നുണ്ടല്ലോ എന്നാണ് ഇവരുടെയും വാദം.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT