Election

കോണ്‍ഗ്രസ്-ലീഗ് -ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് ഒ.രാജഗോപാല്‍, മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും വോട്ട് കൂടാന്‍ സഹായിച്ചു

കേരളത്തില്‍ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും നേമം എം.എല്‍.എയുമായ ഒ.രാജഗോപാല്‍. ബിജെപി നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കോലീബി സഖ്യം. കോണ്‍ഗ്രസും ലീഗുമായി ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന മുതിര്‍ന്ന നേതാവിന്റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമുണ്ടാക്കും. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

ഒ.രാജഗോപാല്‍ പറഞ്ഞത്

പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത്. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകള്‍ കൂടാന്‍ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല.

ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുന്ന് രാജഗോപാല്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുപഴയ കാലം. ഇപ്പോള്‍ ബിജെപി വളര്‍ന്നുവെന്നും രാജഗോപാല്‍.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ഒ.രാജഗോപാല്‍. ജയിക്കാന്‍ വേണ്ടി മത്സരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും രാജഗോപാല്‍. ബിജെപി പ്രവര്‍ത്തന ശൈലി മാറ്റേണ്ടതുണ്ടെന്നും രാജഗോപാല്‍. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ മാറ്റം അനിവാര്യമാണ്.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT