Election

തനിച്ച് കേവലഭൂരിപക്ഷത്തിലേക്ക് ബിജെപി, ആഘോഷത്തിന് തുടക്കമിട്ട് പ്രവര്‍ത്തകര്‍ 

THE CUE

എക്സ്റ്റിപോള്‍ ഫലങ്ങള്‍ ശരിവച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ആഘോഷത്തിന് തുടക്കമിട്ടിരിക്കുകയാണ് രാജ്യത്തെ ബിജെപി കേന്ദ്രങ്ങള്‍. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, കര്‍ണാടക എന്നിവിടങ്ങളില്‍ തരംഗമുണ്ടാക്കിയിരിക്കുകയാണ് ബിജെപി. അഹമ്മദാബാദിലും, ബംഗളൂരുവിലും ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ്.

ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയില്‍ ചൗക്കിദാര്‍ ഫിര്‍സേ എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് ബിജെപി ഡല്‍ഹി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.

പുറത്തുവന്ന പത്തിലേറെ എക്‌സിറ്റ് പോളുകളില്‍ മിക്കവരും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മൂന്നൂറിന് മുകളിലേക്ക് സീറ്റുകള്‍ സ്വന്തമാക്കുമെന്ന് പ്രവചിച്ചിരുന്നു. 150ല്‍ താഴെ സീറ്റുകളാണ് ഈ സര്‍വേകള്‍ യുപിഎ സഖ്യത്തിന് പ്രവചിച്ചിരുന്നത്. 2014ല്‍ ബിജെപി 282 സീറ്റുകളാണ് നേടിയിരുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT