Election

മൂന്നില്‍ നിന്ന് രണ്ടിലേക്ക്, ഒപ്പം ചേര്‍ന്ന അമരീന്ദറും തോറ്റു; പഞ്ചാബില്‍ കിതച്ച് ബിജെപി

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മറ്റു നാല് സംസ്ഥാനങ്ങളിലും ഭൂരിപക്ഷം നേടിയ ബിജെപി പഞ്ചാബില്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

117 സീറ്റുകളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ആം ആദ്മി പാര്‍ട്ടി 91 സീറ്റുകളിലാണ് നിലവില്‍ പഞ്ചാബില്‍ മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് 17 സീറ്റുകളിലും ശിരോമണി അകാലിദള്‍ 6 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുമ്പോള്‍ വെറും രണ്ട് സീറ്റുകളില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്.

2017ലെ തെരഞ്ഞൈടുപ്പില്‍ 23 സീറ്റുകളില്‍ മത്സരിച്ചെങ്കിലും മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. ശിരോമണി അകാലിദളിനൊപ്പം സഖ്യം ചേര്‍ന്നുകൊണ്ടായിരുന്നു 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ചത്. 94 സീറ്റുകളില്‍ മത്സരിച്ച അകാലിദള്‍ 15 സീറ്റുകളാണ് നേടിയത്. എന്നാല്‍ ഇത്തവണ അകാലിദളിനൊപ്പമല്ലാതെ മത്സരിച്ച ബിജെപിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാനായിട്ടില്ല.

2020ല്‍ കേന്ദ്രം കാര്‍ഷിക ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അകാലിദള്‍ ബിജെപിയുമായി ഇടയുന്നത്. ശിരോമണി അകാലിദളുമായി ബന്ധം വേര്‍പെടുത്തിയ ബിജെപി പഞ്ചാബില്‍ ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നിവരുമായി സഖ്യം ചേര്‍ന്നാണ് പഞ്ചാബില്‍ മത്സരിച്ചത്. ശിരോമണി അകാലിദള്‍ ബി.എസ്.പിയുമായി ചേര്‍ന്നാണ് മത്സരിച്ചത്.

കോണ്‍ഗ്രസുമായി പിണങ്ങിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് 2021ല്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസ്. ബിജെപിക്കൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പട്യാലയില്‍ നിന്ന് മത്സരിച്ച അമരീന്ദറിനും പാര്‍ട്ടിക്കും നിലം തൊടാനായിട്ടില്ല. എഎപിയുടെ അജിത് പാല്‍ സിംഗ് കോലിയോടാണ് അമരീന്ദര്‍ സിംഗ് തോറ്റത്.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT