Election

തലശ്ശേരിയിൽ എ.എന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്, ഗുരുവായൂരിൽ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹം; സുരേഷ്‌ഗോപി

തലശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്ന് നടനും തൃശ്ശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ന്യൂസ് 18 ചാനലിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് എന്ന പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ലാത്ത പശ്ചാത്തലത്തില്‍ ആര് ജയിക്കണമെന്നാണ് ആഗ്രഹമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

നാമനിര്‍ദേശ പത്രികയുടെ സൂക്ഷമ പരിശോധനയില്‍ തലശ്ശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റൂകൂടിയായ എന്‍. ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയിരുന്നു. ഇതിന് പിന്നാലെ യു.ഡി.എഫ്-ബി.ജെ.പി ധാരണയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് ഷംസീര്‍ ജയിക്കരുതെന്ന് പരസ്യമായി സുരേഷ് ഗോപി പ്രഖ്യാപിച്ചത്.

എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും എല്‍.ഡി.എഫിനെ പരാജയപ്പെടുത്തണമെന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്. ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നിവേദിതയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരില്‍ ബി.ജെ.പി, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡി.എസ് .ജെ.പി) സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.

സ്ഥാനാർഥി പട്ടിക തള്ളിയതിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ബി.ജെ.പി ഡി.എസ് .ജെ.പിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT