Around us

സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; വീണ്ടും നോട്ടീസ് നല്‍കും

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടിസ് നല്‍കും. കൊവിഡ് മുക്തനായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഇ.ഡി ഒരുങ്ങുന്നത്. അടുത്തയാഴ്ച നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് ഇ.ഡി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

എം.ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാം തിയതിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യുന്നതിന് തലേദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നീട്ടിവെക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവില്‍ കൊവിഡ് മുക്തനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി നീക്കം നടത്തുന്നത്. ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ സ്വപ്‌നസുരേഷിനെ വീണ്ടും ഇ.ഡി ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT