Around us

സി എം രവീന്ദ്രന് മൂന്നാമതും ഇഡിയുടെ നോട്ടീസ് ; ഡിസംബര്‍ 10 ന് ഹാജരാകണം

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ഹാജരാകാനാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. ഡിസംബര്‍ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തലത്തിലാണ് സിഎം രവീന്ദ്രനെ വിളിപ്പിക്കുന്നതെന്നാണ് ഇ.ഡി വാദം. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച മൊഴികളെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യം ചെയ്യുന്നതെന്നുമാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്.

ഇത് മൂന്നാം തവണയാണ് ഹാജരാകാനാവശ്യപ്പെട്ട് സിഎം രവീന്ദ്രന് നോട്ടീസ് നല്‍കുന്നത്. ആദ്യതവണ നോട്ടീസ് നല്‍കിയപ്പോള്‍ കൊവിഡ് പോസിറ്റീവ് ആയതിനാല്‍ എത്താനാകില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വീണ്ടും നോട്ടീസ് നല്‍കിയപ്പോള്‍ തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ ആശുപത്രിയിലാണെന്ന് അറിയിച്ചു. തുടര്‍ന്ന് വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ്. ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകുന്നത് വൈകിപ്പിക്കേണ്ടെന്ന നിലപാടാണ് സിപിഎമ്മും സ്വീകരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ഇതിനിടെ രവീന്ദ്രനുമായി ബന്ധപ്പെട്ട ചില ഇടപാടുകളെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തിയിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. സിഎം രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ രജിസ്ട്രാര്‍ ജനറല്‍മാരോടാണ് വിവരങ്ങള്‍ തേടിയിരിക്കുന്നത്.

Ed serves Notice to CM Raveendran For third time,Summons for interrogation on Dec 10

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT