Around us

ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ഓരോ ക്ലാസുകള്‍ക്കും ഓരോ ടിവി ചാനലുകള്‍; 'ഇ വിദ്യ' പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്കായി ഇ വിദ്യ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഡിജിറ്റല്‍/ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായുള്ള മള്‍ട്ടി-മോഡ് അക്‌സസിനായാണ് പദ്ധതി കൊണ്ടുവരുന്നത്. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്ക് ചാനലുകള്‍ വഴി വിദ്യാഭ്യാസ പരിപാടികള്‍ എത്തിക്കാനായി 1 മുതല്‍ 12 വരെ ക്ലാസുകള്‍ക്കായി പുതിയ 12 ചാനലുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. രാജ്യത്തെ 100 സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാനുള്ള അനുവാദം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്ക് സ്വയംപ്രഭ എന്ന പേരിലാണ് ഡിടിഎച്ച് ചാനലുകള്‍ ആരംഭിക്കുന്നത്. ടാറ്റ സ്‌കൈയും, എയര്‍ടെല്ലും അടക്കമുള്ള സ്വകാര്യ ഡിടിഎച്ച് സേവനദാതാക്കളുമായി സഹകരിച്ച് വിദ്യാഭ്യാസസംബന്ധമായ പരിപാടികള്‍ സംപ്രേഷണം ചെയ്യും. റേഡിയോ, പോഡ്കാസ്റ്റ് എന്നിവയും വിദ്യാഭ്യാസ പരിപാടികളുടെ പ്രക്ഷേപണത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു..

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദീക്ഷ പദ്ധതി പ്രകാരമാണ് ഒരുരാജ്യം ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പരിപാടി ആവിഷ്‌കരിക്കുന്നത്. എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങളിലും ഡിജിറ്റല്‍ ഉള്ളടക്കം ക്യുആര്‍ കോഡ് മുഖേന രേഖപ്പെടുത്തും. കാഴ്ചവൈകല്യങ്ങള്‍ കേഴ്‌വി വൈകല്യങ്ങള്‍ എന്നിവയുള്ള കുട്ടികള്‍ക്ക് പ്രത്യേക ഡിജിറ്റര്‍ പാഠപുസ്തകം. 2025ഓടെ എല്ലാ കുട്ടികളും കുറഞ്ഞത് അഞ്ചാംക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസം നേടിയവരാകണമെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഫൗണ്ടേഷന്‍ ലിറ്ററസി ആന്റ് ന്യുമെറസി മിഷന്‍ ആരംഭിക്കും. ഇത് ഈ വര്‍ഷം ഡിസംബറോടെ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT