സംസ്ഥാനങ്ങളുടെ വായ്പാപരിധി ജിഡിപിയുടെ 5% ആയി ഉയര്‍ത്തി

സംസ്ഥാനങ്ങളുടെ വായ്പാപരിധി ജിഡിപിയുടെ 5% ആയി ഉയര്‍ത്തി

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനായുള്ള ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അഞ്ചാം ഘട്ടം ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളുടെ വായാപാപരിധി മൂന്നില്‍ നിന്ന് അഞ്ച് ശതമാനമാക്കി ഉയത്തി. ഉപാധികളോടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമാണ് പരിധി ഉയര്‍ത്തിയത്. ഇത് പ്രകാരം കേരളത്തിന് ഏകദേശം 18,000 കോടി അധികമായി കടമെടുക്കാം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൂന്നരശതമാനം വരെ പരിധി ഉയര്‍ത്താന്‍ നിബന്ധനകളില്ല, മൂന്നരയില്‍ നിന്ന് നാലരയിലേക്ക് ഉയര്‍ത്തണമെങ്കില്‍ ചില നിബന്ധനകളുണ്ട്. കടമെടുക്കുന്ന തുക കൃത്യമായി പാവങ്ങളിലെത്തണം. ഇതിന് നാല് മേഖലകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ പണം കൃത്യമായി വിനിയോഗിച്ചിരിക്കണം. വൈദ്യുതോല്‍പാദന മേഖലകള്‍ ഉള്‍പ്പടെയാണ് ഇത്. നാലില്‍ മൂന്നെണ്ണമെങ്കിലും കൃത്യമായി നിറവേറ്റിയാല്‍ ശേഷിക്കുന്ന അരശതമാനം കൂടി കടമെടുക്കാം.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു കടമെടുപ്പ് പരിധി കൂട്ടുക എന്നുള്ളത്. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.