Around us

പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ തള്ളി ഡിവൈഎഫ്‌ഐ, പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണം 

പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണം 

THE CUE

പി കെ ശശിക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് രാജിവെച്ച ഡിവൈഎഫ് വനിതാ നേതാവിനെതിരെ സംസ്ഥാന സെക്രട്ടറി എ എ റഹിം. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണം. ഫേസ്ബുക്കില്‍ പോസ്റ്റിടുകയല്ല വേണ്ടത്. ഇത് ശരിയായ നടപടിയല്ല. തെറ്റിദ്ധാരണമൂലമാണ് പെണ്‍കുട്ടിയുടെ പ്രതിഷേധമെന്നും റഹിം പറഞ്ഞു.

അതേസമയം തരംതാഴ്ത്തിയ ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് ജിനീഷ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കി. ഇരക്കൊപ്പം നിന്നതിന് പ്രതികാര നടപടി സ്വീകരിച്ചുവെന്നും തരംതാഴ്ത്തിയത് അപമാനിക്കുന്നതിന് തുല്യമാണെന്നും ജില്ലാ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്കാണ് കഴിഞ്ഞ ദിവസം ജിനീഷിനെ തരംതാഴ്ത്തിയത്. തനിക്കൊപ്പം നിന്നതിനാണ് ജിനീഷുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നേതൃത്വം നടപടി സ്വീകരിക്കുന്നതെന്ന് പി കെ ശശിക്കെതിരെ പരാതി നല്‍കിയ യുവതി ആരോപിച്ചിരുന്നു.

പ്രായപരിധി കഴിഞ്ഞവരെ ഒഴിവാക്കി പുനസംഘടന നടത്തുന്നതിനായി ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് യുവതി രാജിവെച്ചത്. ജില്ലാ സെക്രട്ടറിയായിരുന്ന പ്രേംകുമാരിനെ ഒഴിവാക്കിയതിനൊപ്പം ജിനീഷിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. പി കെ ശശിക്കൊപ്പം നിന്ന പി പി സുമോദിനെ പുതിയ സെക്രട്ടറിയായും ടി എം ശശിയെ പ്രസിഡന്റായും തിരഞ്ഞെടുത്തു. യുവതിയെ അപമാനിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട നേതാവിനെ ജില്ലാ വൈസ്പ്രസിഡന്റാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് യുവതി രാജിവെച്ചത്. എലപ്പുള്ളിയില്‍ നടന്ന രണ്ട് ദിവസത്തെ പഠനക്യാംപിനൊപ്പമായിരുന്നു ജില്ലാ കമ്മിറ്റി. എല്ലാ സ്ഥാനങ്ങളും രാജിവച്ചിട്ടുണ്ട്. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ച് തനിക്കൊപ്പം നിന്നവരെ തരംതാഴ്ത്തിയതിലും സംഘടനാ പരിപാടികളില്‍ പങ്കെടുപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് യുവതി ദ ക്യൂവിനോട് പറഞ്ഞിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT