Around us

സര്‍ക്കാര്‍ പറയുന്ന കള്ളങ്ങള്‍ തുറന്നുകാണിക്കാനുള്ള ചുമതല രാജ്യത്തെ ബുദ്ധിജീവികള്‍ക്കുണ്ട്: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

ജനാധിപത്യ രാജ്യത്ത് സര്‍ക്കാരുകളെ ഉത്തരവാദിത്തമുള്ളവരാക്കി, അസത്യങ്ങളും തെറ്റായ കഥകളും പ്രചരിപ്പിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞു നിര്‍ത്തേണ്ടത് പ്രധാനമാണെന്ന് സുപ്രീം കോടതി ജഡ്ജ് ഡി.വൈ. ചന്ദ്രചൂഢ്. സര്‍ക്കാരിന്റെ കള്ളങ്ങളെ തുറന്ന് കാണിക്കാനുള്ള ചുമതല രാജ്യത്തെ ബുദ്ധിജീവികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമുണ്ടെന്നും ചന്ദ്രചൂഢ് പറഞ്ഞു.

'Speaking Truth to Power: Citizens and the Law' എന്ന വിഷയത്തില്‍ ജസ്റ്റിസ് എം.സി ചാഗ്ല മെമ്മോറിയല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്. രാഷ്ട്രീയമായും, സാമൂഹികമായും, സാമ്പത്തികമായും, സാംസ്‌കാരികപരമായുമുള്ള വിവരങ്ങള്‍ക്ക് സര്‍ക്കാരിനെ അമിതമായി വിശ്വസിക്കുന്നതില്‍ ചന്ദ്രചൂഢ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കൊവിഡിന്റെ സര്‍ക്കാര്‍ കണക്കുകളില്‍ കാണിക്കുന്ന കൃത്രിമത്വങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്.

'സത്യം അല്ലെങ്കില്‍ ശരിയായ വിവരം അറിയാന്‍ വേണ്ടി ഒരിക്കലും സര്‍ക്കാരിനെ മാത്രം ആശ്രയിക്കരുത്. അധികാരം ഉറപ്പിക്കുന്നതിനായി നിരന്തരം തെറ്റായ കാര്യങ്ങളെ ആശ്രയിക്കുകയാണ് ഏകാധിപത്യ സര്‍ക്കാരുകള്‍. കൊവിഡ് കണക്കുകളില്‍ കൃത്രിമത്വം കാണിക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്,' ചന്ദ്രചൂഢ് പറഞ്ഞു.

വ്യാജവാര്‍ത്തകളുടെ ഒരു പ്രതിഭാസം തന്നെ ഇപ്പോള്‍ നിലവിലുണ്ടെന്നും, വളരെ 'സെന്‍സേഷണല്‍' ആയ വാര്‍ത്തകള്‍ അറിയാന്‍ ആളുകള്‍ക്ക് താത്പര്യം കൂടുതലാണെന്നും ജഡ്ജി പറഞ്ഞു.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT