Around us

ഇവിഎം കൈകാര്യം ചെയ്തത് സ്വകാര്യ എഞ്ചിനീയര്‍മാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം നുണയെന്ന് വെളിപ്പെടുത്തല്‍

THE CUE

തെരഞ്ഞെടുപ്പ് കാലത്ത് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ സ്വകാര്യ എഞ്ചീനിയര്‍മാര്‍ കൈകാര്യം ചെയ്തില്ലെന്ന ഇലക്ഷന്‍ കമ്മീഷന്റെ അവകാശവാദം നുണയെന്ന് വെളിപ്പെടുത്തല്‍. ഇലക്ഷന്‍ സമയത്ത് ഇവിഎം, വിവിപാറ്റ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്തവരില്‍ 99 ശതമാനവും സ്വകാര്യ എഞ്ചിനീയര്‍മാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ 'ദ ക്വിന്റ്' പുറത്തുവിട്ടു.

പൊതുമേഖലാസ്ഥാപനമായ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎല്‍) ആണ് ഇവിഎം നിര്‍മ്മിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ഇലക്ഷനുകള്‍ക്ക് ഇസിഐഎല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മെസ്സയേഴ്‌സ് ടി ആന്‍ഡ് എം’ സര്‍വീസസില്‍ നിന്നും എഞ്ചിനീയര്‍മാരുടെ സേവനം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കമ്മീഷന്‍ എന്തിന് ഈ വിവരം മറച്ചുവെച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന് സ്വകാര്യ എഞ്ചിനീയര്‍മാരെ നല്‍കിയ മെസ്സയേഴ്‌സ് ടി ആന്‍ഡ് എം കമ്പനിക്ക് ഇസിഐഎല്ലിന്റെ അംഗീകാരം പോലുമില്ലെന്നും 'ദ ക്വിന്റ്' ചൂണ്ടിക്കാണിക്കുന്നു. 2015 മുതല്‍ തങ്ങളുടെ അംഗീകൃത സേവന ദാതാക്കളുടെ പട്ടിക ഇസിഐഎല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പക്ഷെ മെസ്സയേഴ്‌സ് ടി ആന്‍ഡ് എം ഇസിഐഎല്ലിന്റെ പട്ടികയില്‍ ഇല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എഞ്ചിനീയര്‍മാരില്‍ 99 ശതമാനം പേരും കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ടവരാണെന്ന് ഒരു ജൂനിയര്‍ പ്രൈവറ്റ് കണ്‍സല്‍ട്ടന്റ് പ്രതികരിച്ചു. ഫീല്‍ഡില്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പരിശോധിക്കുകയായിരുന്നു ഇവരുടെ കര്‍ത്തവ്യം. ഇസിഐഎല്ലിലെ സ്ഥിരം എഞ്ചിനീയര്‍മാര്‍ കരാര്‍ എഞ്ചിനീയര്‍മാരെ വിവിധ പോളിങ് സ്‌റ്റേഷനുകളില്‍ നിയമിക്കുന്നത് അടക്കമുള്ള മേല്‍നോട്ടചുമതല മാത്രമാണ് വഹിച്ചിരുന്നതെന്നും സ്വകാര്യ എഞ്ചിനീയര്‍മാര്‍ 'ദ ക്വിന്റി'നോട് വെളിപ്പെടുത്തി.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT