Around us

കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഡോക്ടര്‍ മരിച്ചു

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര കെബിഎം ക്ലിനിക്കിലെ ഡോ.എം.എസ് ആബ്ദീനാണ് മരിച്ചത്. കൊവിഡ് ബാധിതനായി കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡോക്ടര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെടുന്നത്.

കഴിഞ്ഞ ശനിയാഴ്ച വരെ ഇദ്ദേഹം രോഗികളെ ചികിത്സിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ശേഷം ഇദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധ ഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ സംസ്ഥാനത്ത് നാള്‍ക്കുനാള്‍ ഏറിവരികയാണ്. ഇന്നലെ മാത്രം 86 പേര്‍ക്ക് രോഗം ബാധിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മാത്രം, ഡോക്ടര്‍മാരടക്കം 25 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT