Around us

മാണിക്കെതിരായ സമരത്തെ നിരാകരിച്ചതായി വളച്ചൊടിച്ചെന്ന് എ വിജയരാഘവന്‍ ; ഓഡിയോ രേഖയുണ്ടെന്ന് കൗമുദി

കെ എം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെതിരെ ഇടതുമുന്നണി സമരം നടത്തിയതെന്ന് താന്‍ പറഞ്ഞതായി വളച്ചൊടിക്കുകയായിരുന്നുവെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. ബാര്‍ കോഴയ്‌ക്കെതിരായ സമരത്തെ താന്‍ നിരാകരിച്ചതായി കേരള കൗമുദി ഫ്‌ളാഷ് വളച്ചൊടിച്ചതാണെന്ന് വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹം പുറത്തിക്കിയ വിശദീകരണക്കുറിപ്പിലും വീഡിയോയിലും പറയുന്നു. എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചരണങ്ങളുടെ ഭാഗമാണിതെന്നും വിജയരാഘവന്‍ ആരോപിക്കുന്നു. എന്നാല്‍ കണ്‍വീനര്‍ തന്നോട് സംസാരിച്ചതിന്റെ ഓഡിയോ രേഖ കയ്യിലുണ്ടെന്നാണ് ഫ്‌ളാഷ് ലേഖകന്‍ സായ്കൃഷ്ണയുടെ വിശദീകരണമെന്ന് കേരള കൗമുദി ശനിയാഴചത്തെ വാര്‍ത്തയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹം നിഷേധിച്ചെങ്കിലും കേരളകൗമുദി ഫ്‌ളാഷ് തങ്ങളുടെ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയാണ്.

സെപ്റ്റംബര്‍ 24 ന് പുറത്തിറങ്ങിയ ഫ്‌ളാഷിലാണ് വിജയരാഘവനുമായുള്ള അഭിമുഖമുള്ളത്. അന്നുരാത്രി തന്നെ സമൂഹ മാധ്യമങ്ങളില്‍ ഈ അഭിമുഖം വൈറലായിരുന്നു. എന്നാല്‍ 25 ന് വൈകീട്ടാണ് എ വിജയരാഘവന്‍ നിലപാട് തിരുത്തി രംഗത്തെത്തുന്നത്. വിശദീകരണക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ. 'ബാര്‍ കോഴക്കേസില്‍ നടത്തിയത് യുഡിഎഫിന്റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമാണ്. അത് ശരിയായിരുന്നുവെന്നാണ് ഇപ്പോഴും കരുതുന്നത്. ബാര്‍ കോഴയാരോപണത്തിന്റെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ്. മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുര്‍ബലമാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഗൂഢാലോചനയാണ്‌ മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. കെ എം മാണി അന്തരിച്ചതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് അത്തരമൊരു ചര്‍ച്ച നടത്തുന്നത് ശരിയല്ലെന്നാണ് കേരള കൗമുദി ഫ്‌ളാഷ് ലേഖകനോട് പറഞ്ഞത്. ബാര്‍ കോഴയ്‌ക്കെതിരായ സമരത്തെ താന്‍ നിരാകരിച്ചതായി വളച്ചൊടിക്കുകയായിരുന്നു. എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചരണങ്ങളുടെ ഭാഗമാണിത്'.

അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖത്തിലുള്ളത് ഇങ്ങനെയും. 'ബാര്‍ കോഴക്കേസില്‍ കെ എം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെതിരെ യുഡിഎഫ് ഭരണകാലത്ത് ഇടതുപക്ഷം സമരം നടത്തിയത്. അന്നത്തെ സമരം മാണിയെ ലക്ഷ്യമിട്ടായിരുന്നില്ല. യുഡിഎഫിനെതിരായിരുന്നു. മാണി യുഡിഎഫില്‍ നിന്നതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ സമരം വേണ്ടി വന്നത്. അദ്ദേഹം ബാര്‍ കോഴയിടപാട് നടത്തിയിട്ടില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ടായിരുന്നു. നോട്ടെണ്ണുന്ന മെഷീന്‍ മണിയുടെ വീട്ടിലുണ്ടെന്ന് തുടങ്ങിയ ആരോപണങ്ങളുന്നയിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നു. അതൊക്കെ തെറ്റായിരുന്നുവെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു'. വിജയരാഘവന്റെ ഓഡിയോ രേഖയുണ്ടെന്ന് വ്യക്തമാക്കി കേരളകൗമുദി ഫ്‌ളാഷ് ഈ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു എ വിജയരാഘവന്റേതായി പുറത്തുവന്ന അഭിമുഖം. ആത്മാര്‍ത്ഥതയും ധാര്‍മ്മികതയും വിശ്വാസ്യതയും പുലര്‍ത്താതെയാണ് ഇടതുമുന്നണി അന്ന് സമരം ചെയ്തതെന്ന തോന്നല്‍ അതിലെ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ചു. ബാര്‍ കോഴയാരോപണം ഉയര്‍ത്തിയാണ് കെഎം മാണിക്കെതിരെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നിയമസഭയില്‍ ഇടതുമുന്നണി പ്രതിഷേധം കടുപ്പിച്ചത്. അതൊടുവില്‍ കയ്യാങ്കളിയിലും പൊതുമുതല്‍ നശീകരണത്തിലും കലാശിക്കുകയും ചെയ്തു. അതെല്ലാം വെറുതെയായിരുന്നുവെന്ന് പറഞ്ഞുവെയ്ക്കുന്ന പോലെയായി പുറത്തുവന്ന അഭിമുഖം. ആ കേസ് എഴുതിത്തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം കഴിഞ്ഞദിവസമാണ് കോടതി നിരസിച്ചത്. കൂടാതെ ജോസ് കെ മാണിയുടെ മുന്നണി പ്രവേശന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. അങ്ങനെയിരിക്കെ, മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അന്നത്തെ സമരമെന്ന അഭിമുഖത്തിലെ പരാര്‍ശം ആ പാര്‍ട്ടിയിലെ നേതാക്കളിലും അണികളിലും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നേതൃത്വത്തിന്റെ സമ്മര്‍ദ്ദഫലമായാണ് എ വിജയരാഘവന്‍ നിലപാട് മാറ്റിയതെന്നാണ് കരുതപ്പെടുന്നത്.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT