Around us

'പ്രിയങ്കയോട് വിയോജിക്കുന്നു, പ്രസ്താവന അസ്ഥാനത്ത്' ; രണ്ടു വരിയില്‍ ഒതുക്കി മുസ്ലിം ലീഗ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്ലിം ലീഗ്.പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്തുള്ളതാണെന്നും നേതൃയോഗ ശേഷം പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും വ്യക്തമാക്കി. ഈ രണ്ടുവരി നിലപാട് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂവെന്നും ഇരുവരും പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പറഞ്ഞത്

അയോധ്യവിഷയത്തില്‍ പാര്‍ട്ടി ഇപ്പോള്‍ ദീര്‍ഘമായ പ്രസ്താവന നടത്തുന്നില്ല. ഇപ്പോള്‍ രണ്ടുവരിയില്‍ ഒതുക്കുകയാണ്. സമയമെടുത്തുള്ള ചര്‍ച്ചകളും വിശദീകരണങ്ങളുമൊക്കെ ഇതിനുശേഷം ഉണ്ടാകേണ്ടതുണ്ട്. ലീഗ് നേതൃയോഗത്തിന്റെ നിലപാട് ഇതാണ്. രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നു. പ്രസ്താവന തീര്‍ത്തും അസ്ഥാനത്താണ്. ഇത്രമാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. പ്രിയങ്കയുടെ പ്രസ്താവന എന്തുകാരണത്താലാണ് അസ്ഥാനത്തെന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. അക്കാര്യങ്ങളൊന്നും ഇപ്പോള്‍ വിശദീകരിക്കുന്നില്ല. ബാബറി കേസ് വിഷയത്തില്‍ നേരത്തേ ലീഗ് നിലപാട് വ്യക്തമാക്കിയതാണ്. നേരത്തേതില്‍ നിന്ന് വ്യത്യസ്ഥമായി വന്നത് പ്രിയങ്കയുടെ പ്രസ്താവന മാത്രമാണ്. അതില്‍ മാത്രമേ ഇപ്പോള്‍ അഭിപ്രായം പറയേണ്ടതുള്ളൂവെന്നാണ് തീരുമാനം. ഈ ഘട്ടത്തില്‍ വേറെന്തെങ്കിലും പരാമര്‍ശം നടത്തി കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനുമില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്ന നിലപാടാണ് മുസ്ലീം ലീഗ് സ്വീകരിച്ചത്. അതായത് വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടല്ല. എന്നാല്‍ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് വിവാദമാക്കുന്നതിനോട് യോജിപ്പില്ല. കോടതി വിധിയോടെ അയോധ്യ അദ്ധ്യായം അടഞ്ഞു. ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനാഗ്രഹിക്കുന്നില്ല. അത് നാടിന് നല്ലതല്ല. സമുദായ അനൈക്യത്തിനാണ് അത് വഴിവെയ്ക്കുക. മതേതര പാതയിലുള്ള മതസാമുദായിക സംഘടനകളുമായി ഇതിനകം വിഷയത്തില്‍ ലീഗ് ആശയവിനിമയം നടത്തിയിട്ടുണ്ട്. സമുദായങ്ങളുടെ താല്‍പ്പര്യത്തിനും ന്യൂനപക്ഷ താല്‍പ്പര്യത്തിനും ഈ സമീപനമാണ് നല്ലതെന്നാണ് എല്ലാവരും വ്യക്തമാക്കിയത്. അല്ലാതെ സാഹചര്യം മുതലാക്കി വിഭജനത്തിന് കാരണമാകുന്ന ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT