Around us

ഇവന്മാരെയൊക്കെ കത്തിക്കണമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ്: ഓഡിയോ തെളിവുകള്‍ കൈവശമുണ്ടെന്ന് പ്രോസിക്യൂഷന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതിന്റെ ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന് ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍. ഇവന്മാരെയൊക്കെ കത്തിക്കണം എന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് പറഞ്ഞതിന്റെ ഓഡിയോ തെളിവുകള്‍ കൈവശമുണ്ട്. എ.വി. ജോര്‍ജ്, എഡിജിപി സന്ധ്യ എന്നിവരെ കൊല്ലാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നു എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേസമയം അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ഫോണുകള്‍ പ്രതികളുടെ കയ്യിലുണ്ടെന്നും കസ്റ്റഡിയില്‍ ലഭിച്ചാലേ അതെല്ലാം കണ്ടെടുക്കാന്‍ കഴിയൂ എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഫോണുകള്‍ സമര്‍പ്പിച്ചപ്പോള്‍ വൈകുന്നേരം വരെ അണ്‍ലോക്ക് പാറ്റേണുകള്‍ നല്‍കാന്‍ പ്രതികള്‍ വിസമ്മതിച്ചു. അതിനാല്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹരല്ല. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT