Actress Assault Case

 
Around us

ബാലചന്ദ്രകുമാറിന് വൈരാഗ്യം കടം വാങ്ങിയവരോട് കള്ളം പറയാത്തതിനാലെന്ന് ദിലീപ്; രക്ഷപ്പെടാനുള്ള അവസാനത്തെ ശ്രമമെന്ന് ബാലചന്ദ്രകുമാര്‍

ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്. രണ്ട് പേര്‍ക്ക് വലിയൊരു തുക കടം വാങ്ങിയത് തിരികെ കൊടുക്കാനുണ്ടെന്നും അവരോട് സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ദിലീപ് കള്ളം പറയണമെന്നുമാണ് ബാലചന്ദ്രകുമാര്‍ ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നത്.

2021 ഏപ്രില്‍ 14നാണ് ബാലചന്ദ്രകുമാര്‍ സന്ദേശം അയച്ചത്, ഇത് താന്‍ അനുസരിച്ചില്ല. ഇതിന് പിന്നാലെയാണ് തനിക്കെതിരെ വധഗൂഢാലോചന കേസ് വന്നതെന്നുമാണ് ദിലീപ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

ബാലചന്ദ്രകുമാര്‍ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വീട് വെച്ച സമയത്ത് വാങ്ങിയ പണമാണിതെന്നും നിലവില്‍ അവര്‍ തന്റെ പേര് കേസ് കൊടുക്കുമെന്ന സ്ഥിതിയാണ് ഉള്ളതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നത് കേള്‍ക്കാം. സിനിമ നാല് മാസത്തിനുള്ളില്‍ നടക്കുമെന്ന് കടം വാങ്ങിയവരോട് പറയാനാണ് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നതിന് പിന്നില്‍ ഈ വൈരാഗ്യമാണെന്നാണ് ദിലീപ് പറയുന്നത്. അതേസമയം ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തുവിടുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവാസനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ദിലീപിന്റേതെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.

സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയില്‍ ദിലീപിന് ഓഡിയോ സന്ദേശം അയച്ചിരുന്നു. അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല. തനിക്ക് ദിലീപിനോട് പകയുണ്ടെന്ന് തെളിയിക്കാനുള്ള ഒന്നും ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ ഇല്ലെന്നും ബാലചന്ദ്രകുമാര്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT