Around us

ഡിജിപി ബഹ്‌റയുടെ ക്ലാസ്സ്, പോലീസുകാര്‍ ഇനി വൃത്തിയായി സല്യൂട്ടടിക്കും 

THE CUE

പോലീസുകാരുടെ സല്യൂട്ടടിക്ക് വൃത്തി പോരാ, കണ്ണാടി കൂടാരത്തില്‍ കീഴുദ്യോഗസ്ഥരെ സല്യൂട്ടടിക്കുന്നത് പഠിപ്പിക്കാന്‍ ഡിജിപി തന്നെയെത്തി. തൃശൂര്‍ രാമപുരത്തെ പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം. എഡിജിപി ബി സന്ധ്യ, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര, ഡിഐജി അനൂപ് കുരുവിള ജോണ്‍, ഐജി ബര്‍റാം കുമാര്‍ ഉപാധ്യായ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡിജിപി സല്യൂട്ടടിച്ച് പഠിപ്പിച്ചത്. മാര്‍ച്ചും പാസ്റ്റും എങ്ങനെയായിരിക്കണമെന്നും പരിശീലിപ്പിക്കുന്നുണ്ട്.

മൈതാനത്തെ പതിവ് പരിശീലനമല്ല ഇക്കുറി. അതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കണ്ണാടി കൂടാരത്തില്‍ സ്വന്തം പ്രതിബിംബം നോക്കിയാണ് പരിശീലനം. സല്യൂട്ടടിക്കാന്‍ പഠിപ്പിക്കുന്ന ഡ്രില്‍ നഴ്‌സറി തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഡ്രില്‍ നഴ്‌സറിയാണെങ്കിലും ചിലവുണ്ട്, 20 ലക്ഷം രൂപ നഴ്‌സറി സ്ഥാപിക്കാന്‍ ചിലവിട്ടിട്ടുണ്ട്. സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശീലനം.

സല്യൂട്ടടിക്കാന്‍ പഠിപ്പിക്കാന്‍ പ്രത്യേക പരിശീലകരുണ്ട്. അവര്‍ കണ്ണാടി നോക്കി തിരുത്തി തരും. വെറുതെ പഠിപ്പിക്കുന്നതല്ല, പരേഡുകളില്‍ സേനയിലെ പോലെ കൈ ഒരേ പോലെ ചലിപ്പിക്കണം. പരിശീലനത്തിലൂടെ തോളനക്കം ഉള്‍പ്പെടെ വൃത്തിയാക്കി തരും . എല്ലാ ബറ്റാലിയനുകളിലും നടപ്പാക്കാനാണ് തീരുമാനം.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT