Around us

ഡല്‍ഹിയില്‍ അക്രമം തുടരുന്നു; 24 മണിക്കൂറിനിടെ മൂന്ന് യോഗം വിളിച്ച് അമിത്ഷാ, നാലിടങ്ങളില്‍ കര്‍ഫ്യൂ 

THE CUE

ഡല്‍ഹിയില്‍ അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 13 ആയി. പൊലീസുകാരുള്‍പ്പടെ ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാത്രിയും പലയിടത്തും അക്രമം റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണറായി എസ് എന്‍ ശ്രീവാസ്തവയെ നിയമിച്ചു. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൗജ്പൂര്‍, ജാഫ്രാബാദ്, ചാന്ദ്ബാദ്, കര്‍വാള്‍ നഗര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നൂറുകണക്കിന് വാഹനങ്ങളും കടകളുമാണ് തീയിട്ട് നശിപ്പിച്ചിരിക്കുന്നത്. മതം ചോദിച്ച് പലയിടത്തും ആളുകളെ മര്‍ദ്ദിച്ചു. അക്രമങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 24 മണിക്കൂറിനിടെ മൂന്ന് ഉന്നതതല യോഗമാണ് അമിത്ഷാ വിളിച്ചുചേര്‍ത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ സ്ഥലങ്ങളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദര്‍ശനം റദ്ദാക്കി.

അതേസമയം ഡല്‍ഹിയില്‍ അടച്ചിട്ട എട്ട് മെട്രോ സ്‌റ്റേഷനുകള്‍ തുറന്നതായി രാവിലെ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആളുകളോട് വീടിനകത്ത് തുടരാന്‍ തന്നെയാണ് പൊലീസിന്റെയും കേന്ദ്രസേനയുടെയും നിര്‍ദേശം. അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നില്‍ ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു. പുലര്‍ച്ചെ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT