പൊലീസ് ഞങ്ങള്‍ക്കൊപ്പമെന്ന് ഡല്‍ഹിയിലെ കലാപകാരി; വീഡിയോ പുറത്ത്

പൊലീസ് ഞങ്ങള്‍ക്കൊപ്പമെന്ന് ഡല്‍ഹിയിലെ കലാപകാരി; വീഡിയോ പുറത്ത്

ഡല്‍ഹിയിലെ കലാപകാരികള്‍ക്ക് പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന വിമര്‍ശനത്തിനിടെ ഇത് ശരിവെയ്ക്കുന്ന വീഡിയോ പുറത്ത്. പൊലീസ് തങ്ങള്‍ക്കൊപ്പമാണെന്ന് കലാപത്തില്‍ പങ്കെടുക്കുന്ന ആള്‍ അവകാശപ്പെടുന്നതായാണ് വീഡിയോ. ഇയാള്‍ ജയ് ശ്രീറാം മുഴക്കുന്നുമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊലീസ് ഞങ്ങള്‍ക്കൊപ്പമെന്ന് ഡല്‍ഹിയിലെ കലാപകാരി; വീഡിയോ പുറത്ത്
ഡല്‍ഹി കലാപം: മരണം 10; ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമെന്ന് ട്രംപ്

അക്രമികള്‍ ആയുധങ്ങളുമായി റോഡിലിറങ്ങി കലാപം അഴിച്ചുവിടുന്നതും കാണാം. കെട്ടിടങ്ങള്‍ക്ക് നേരെ കല്ലെറിയുന്നതും വ്യക്തമാണ്. മോശമായ ഭാഷയിലാണ് ഇയാള്‍ സംസാരിക്കുന്നത്.

പൊലീസ് ഞങ്ങള്‍ക്കൊപ്പമെന്ന് ഡല്‍ഹിയിലെ കലാപകാരി; വീഡിയോ പുറത്ത്
‘ഹിന്ദു വീടുകള്‍ക്ക് കാവിക്കൊടി, കല്ലുകള്‍ എത്തിച്ചത് ലോറിയില്‍, പേരും മതവും ചോദിച്ച് ആക്രമണം’; ഡല്‍ഹിയില്‍ നടന്നത് 

കലാപം അഴിച്ചുവിടുന്ന പല തെരുവുകളിലും പൊലീസിന്റെ സാന്നിധ്യം പോലുമില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിവെപ്പില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും സഹായിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ആവശ്യമായ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് ഡല്‍ഹി പൊലീസ് അവകാശപ്പെടുന്നത്. സിആര്‍പിഎഫ്, ആര്‍എഎഫ് ഉദ്യോഗസ്ഥരും രംഗത്തുണ്ടെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in