Around us

ജെഎന്‍യു ഫലപ്രഖ്യാപനം കോടതി തടഞ്ഞു; വോട്ടെണ്ണല്‍ നടത്തണമെന്ന് ഇടതുസംഘടനകള്‍

THE CUE

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ദില്ലി ഹൈക്കോടതി തടഞ്ഞു. നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെയുള്ള ഹര്‍ജിയിലാണ് നടപടി. നാളെയായിരുന്നു ഫലപ്രഖ്യാപനം നടത്തേണ്ടത്. ഈ മാസം 17 വരെയാണ് കോടതി വിലക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനം നാളെ നടത്തണമെന്ന് ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി യൂണിയനിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെയാണ് പൂര്‍ത്തിയായത്. നടപടിക്രമം പാലിച്ച് സമര്‍പ്പിച്ച പത്രിക സ്വീകരിച്ചില്ലെന്നാണ് പരാതി. അന്‍ഷുമാന്‍ ദുബെ, അമിത് കുമാര്‍ ദ്വിവേദി എന്നീ വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പുറമേ കൗണ്‍സിലര്‍ സ്ഥാനം വെട്ടിക്കുറച്ചതിനെതിരെയും ഹര്‍ജിയുണ്ടായിരുന്നു. കൗണ്‍സിലന്‍ പോസ്റ്റുകള്‍ 45ആയി കുറച്ചത് ലിങ്‌ദോ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

5762 വിദ്യാര്‍ത്ഥികളാണ് വോട്ട് ചെയ്തത്. 67.9 ശതമാനമാണിത്. ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനമാണ് ഇത്തവണത്തേത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT