Around us

ഷഹീന്‍ബാഗില്‍ നിറയൊഴിച്ചത് ആംആദ്മിക്കാരനെന്ന വാദവുമായി പൊലീസ് ; ഡിസിപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എഎപി 

THE CUE

ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍ ആം ആദ്മിക്കാരനാണെന്ന ഡല്‍ഹി പൊലീസ് വാദം തള്ളി പാര്‍ട്ടി. ഡിസിപി രാജേഷ് ദിയോയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എഎപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാ കുതന്ത്രങ്ങളും പയറ്റുകയാണ് ബിജെപിയെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുകയാണ്. എന്നാല്‍ എഎപി അംഗങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചെന്നും എത്രമാത്രം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌അന്വേഷിക്കുകയാണെന്നുമാണ്‌ ഡിസിപി പറയുന്നത്.

അമിത്ഷായുടെ നിര്‍ദേശമനുസരിച്ചാണോ അദ്ദേഹത്തിന്റെ വാദങ്ങള്‍ ?, അല്ലെങ്കില്‍ ആരുടെ നിര്‍ദേശപ്രകാരമാണ് ഡിസിപി ഇതിന് ധൈര്യം കാണിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സഞ്ജയ് സിംഗ് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകും മുന്‍പാണ് ഡിസിപിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപിക്കെതിരെ ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത്. ഡിസിപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപിലിന്റെ ഫോണിലെ ചില ചിത്രങ്ങള്‍ അയാള്‍ എഎപിക്കാരനാണെന്ന് സ്ഥാപിക്കുന്നതായിരുന്നുവെന്നാണ് ഡിസിപി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞ്.

2019 ന്റെ തുടക്കത്തില്‍ താനും അച്ഛനും എഎപിയില്‍ ചേര്‍ന്നിരുന്നുവെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നുമാണ് പൊലീസിന്റെ വാദം.ഫെബ്രുവരി ഒന്നിനാണ് കപില്‍ ഗുജ്ജര്‍ എന്ന യുവാവ് ഷഹീന്‍ബാഗിലെത്തി ആകാശത്തേക്ക് നിറയൊഴിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നാല് ദിവസത്തിനിടെ പൗരത്വ സമരങ്ങള്‍ക്കെതിരെ മൂന്ന് വെടിവെപ്പുകളാണുണ്ടായത്. അതേസമയം ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍പരാജയം പ്രവചിച്ച് ടൈംസ് നൗ ഐപിഎസ്ഒഎസ് സര്‍വേ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് എഎപിക്കെതിരെ രംഗത്തെത്തിയതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 70 നിയമസഭാ സീറ്റില്‍ 54 മുതല്‍ 60 സീറ്റുകള്‍ വരെ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT