'ശമ്പളം നല്‍കാതെ പുറത്താക്കി'; പാവക്കുളം ക്ഷേത്രത്തിനെതിരെ വനിതാ കമ്മീഷന് വിഎച്ച്പി പ്രവര്‍ത്തകയുടെ പരാതി

'ശമ്പളം നല്‍കാതെ പുറത്താക്കി'; പാവക്കുളം ക്ഷേത്രത്തിനെതിരെ വനിതാ കമ്മീഷന് വിഎച്ച്പി പ്രവര്‍ത്തകയുടെ പരാതി

ശമ്പളം നല്‍കാതെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നാരോപിച്ച് എറണാകുളം പാവക്കുളം ക്ഷേത്രത്തിനെതിരെ വനിതാ കമ്മിഷന് സ്ത്രീ പരാതി നല്‍കി. 13 മാസത്തെ ശമ്പളം നല്‍കാതെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നാണ് മുളന്തുരുത്തി സ്വദേശിനിയുടെ പരാതി. 16 വര്‍ഷമായിട്ട് ക്ഷേത്രത്തിലെ കഴകം ജോലി ചെയ്തിരുന്ന ഇവര്‍ക്ക് 6000 രൂപ മാത്രമായിരുന്നു ശമ്പളം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ശമ്പളം നല്‍കാതെ പുറത്താക്കി'; പാവക്കുളം ക്ഷേത്രത്തിനെതിരെ വനിതാ കമ്മീഷന് വിഎച്ച്പി പ്രവര്‍ത്തകയുടെ പരാതി
പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ ആക്രമിച്ച സംഭവം: അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വിശ്വഹിന്ദു പരിഷത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പാവക്കുളം ക്ഷേത്രത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് പൗരത്വ ഭേദഗതിക്കനുകൂലമായ പരിപാടിക്കെതിരെ പ്രതിഷേധിച്ച് യുവതിക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതേ ക്ഷേത്രത്തിന്റെ ഭരണസമിതിക്കെതിരെയാണ് മുളന്തുരുത്തി സ്വദേശിനിയുടെ പരാതി.

'ശമ്പളം നല്‍കാതെ പുറത്താക്കി'; പാവക്കുളം ക്ഷേത്രത്തിനെതിരെ വനിതാ കമ്മീഷന് വിഎച്ച്പി പ്രവര്‍ത്തകയുടെ പരാതി
പാവക്കുളം ക്ഷേത്രത്തിലെ കയ്യേറ്റവും അധിക്ഷേപവും; വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെ പരാതി നല്‍കി യുവതി

വിഎച്ച്പി പ്രവര്‍ത്തകയാണ് താനെന്ന് പരാതിക്കാരി അറിയിച്ചതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ദ ക്യുവിനോട് പറഞ്ഞു. കഴകം ജോലിക്ക് പുറമേ ക്ഷേത്രത്തിന്റെ ഭാഗമായുള്ള വൃദ്ധ സദനത്തിലെ സഹായിയുമായിരുന്നു നാലപത്തിയഞ്ചുകാരിയായ പരാതിക്കാരി. അവിവാഹിതയാണ്. പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും ജോസഫൈന്‍ പറഞ്ഞു.

'ശമ്പളം നല്‍കാതെ പുറത്താക്കി'; പാവക്കുളം ക്ഷേത്രത്തിനെതിരെ വനിതാ കമ്മീഷന് വിഎച്ച്പി പ്രവര്‍ത്തകയുടെ പരാതി
ആര്‍എസ്എസിന്റെ പൗരത്വഭേദഗതി അനുകൂല പരിപാടിയെ എതിര്‍ത്ത സ്ത്രീക്കെതിരെ കേസ്; നടപടി ഹിന്ദുഐക്യവേദിയുടെ പരാതിയില്‍

വനിതാ കമ്മിഷന്റെ അദാലത്തില്‍ പരാതിക്കാരിയെത്തി ഭാഗം വിശദീകരിച്ചു. കമ്മിഷന്‍ വിളിപ്പിച്ചിട്ടും ക്ഷേത്രത്തിന്റെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളാരും എത്തിയില്ല. അവരുടെ ഭാഗം കൂടി കേട്ടതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എം സി ജോസഫൈന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in