Around us

മോഷണം ആരോപിച്ച് ദളിത് സഹോദരങ്ങളെ വളഞ്ഞിട്ടാക്രമിച്ചു; വസ്ത്രമഴിച്ച് ജനനേന്ദ്രിയത്തില്‍ പെട്രോളൊഴിച്ചു 

THE CUE

മോഷണമാരോപിച്ച് ദളിത് സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ ജയ്പൂരിലാണ് നടക്കുന്ന സംഭവം. ദളിത് സഹോദരങ്ങളെ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചശേഷം വസ്ത്രം നീക്കി ജനനേന്ദ്രിയത്തില്‍ പെട്രോളൊഴിക്കുകയും ചെയ്തു. ജയ്പൂരില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ നാഗോറിലെ ഒരു പെട്രോള്‍ പമ്പില്‍ ഞായറാഴ്ചയായിരുന്നു ക്രൂരമായ ആക്രമണം.തടഞ്ഞുവെച്ച് പ്രഹരിക്കുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കസിനൊപ്പം പെട്രോളിനായി പമ്പിലെത്തിയതായിരുന്നു 24 കാരന്‍. ഇവര്‍ ഇവിടെനിന്നും പണം മോഷ്ടിച്ചെന്നാരോപിച്ച് ജീവനക്കാര്‍ യുവാക്കളെ വളഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വസ്ത്രം നീക്കുകയും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഉപദ്രവിക്കുകയും ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിക്കുകയുമായിരുന്നു.

ഇവരുടെ പരാതിയില്‍ ബുധനാഴ്ച 5 പേര്‍ക്കെതിരെ പൊലീസ് പൊലീസ് കേസെടുത്തിട്ടുണ്ട്. പമ്പ് ജീവനക്കാരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പമ്പിലെ സിസിടിവിയില്‍ ഇവര്‍ നേരിട്ട പീഡനം പതിഞ്ഞിരുന്നു. സംഭവത്തില്‍ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT