Around us

ശിവശങ്കറിനെയും സ്വപ്‌നയെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യല്‍ ഒരേ സമയം, നിര്‍ണായക നീക്കം

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെയും സ്വപ്‌നയെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കസ്റ്റംസ് ആസ്ഥാനത്താണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് സ്വപ്‌നയുടെ ചോദ്യം ചെയ്യല്‍.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്, യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഈന്തപ്പഴം ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കസ്റ്റംസ് പ്രവന്റീവ് വിഭാഗം ശിവശങ്കറിനെ വെള്ളിയാഴ്ച 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2017ല്‍ കസ്റ്റംസ് തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം കോണ്‍സുലേറ്റിനു പുറത്തുള്ളവര്‍ ഉപയോഗിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യാനാണു ശിവശങ്കറിനെ വെള്ളിയാഴ്ച കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റില്‍ വിളിച്ചുവരുത്തിയത്. എന്നാല്‍, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളായിരുന്നു അധികവും. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT